ഡോ. ഗോപിനാഥ് മുതുകാടിന്‍റെ പ്രോജക്ടിലേക്ക് ചിക്കാഗോയില്‍നിന്നും ഒരുലക്ഷം ഡോളര്‍

sponsored advertisements

sponsored advertisements

sponsored advertisements


18 August 2022

ഡോ. ഗോപിനാഥ് മുതുകാടിന്‍റെ പ്രോജക്ടിലേക്ക് ചിക്കാഗോയില്‍നിന്നും ഒരുലക്ഷം ഡോളര്‍

സ്വന്തം ലേഖകന്‍
ചിക്കാഗോ: രണ്ടു മണിക്കൂര്‍കൊണ്ട് ഒരു ലക്ഷത്തി നാലായിരം ഡോളര്‍ സമാഹരിക്കുന്ന അപൂര്‍വ്വകാഴ്ചയ്ക്ക് ചിക്കാഗോയിലെ സെയിന്‍റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളി ഓഡിറ്റോറിയം സാക്ഷിയായി. ഡോ. ഗോപിനാഥ് മുതുകാടിന്‍റെ ജീവകാരുണ്യ പ്രോജക്ടിലേക്ക് പണം സമാഹരിക്കുന്നതിനുവേണ്ടിയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ 200-ഓളം കുട്ടികളെ മാജിക് പ്ലാനറ്റില്‍ താമസിപ്പിച്ച് അവരെ സംരക്ഷിക്കുന്ന പ്രോജക്ടാണ് ഡോ. മുതുകാട് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
നല്ലവരായ അമേരിക്കന്‍ മലയാളികള്‍ ഈ പ്രോജക്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കിവരുന്നു. ഫോമാ ജോയിന്‍റ് സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായ ജോസ് മണക്കാട്ടാണ് ചിക്കാഗോയിലെ സമ്മേളനം സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്തത്. പിണര്‍ക്കയില്‍ ജോസ് ആന്‍ഡ് മേരി ദമ്പതികളാണ് ഇതിന് പ്രചോദനം നല്‍കിയതെന്ന് ജോസ് മണക്കാട്ട് പറഞ്ഞു.
വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ സ്വാഗതം പറഞ്ഞു. പ്രോജക്ടിന്‍റെ വിശദാംശങ്ങളെപ്പറ്റി ഡോ. ഗോപിനാഥ് മുതുകാട് യോഗത്തില്‍ വിശദീകരിച്ചു. പോള്‍ കറുകപ്പള്ളില്‍ മുന്‍കൈയെടുത്താണ് ഈ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ചിക്കാഗോയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്ബു മാത്യു കുളങ്ങര നേതൃത്വം നല്‍കി. ഫാ. ലിജോ കൊച്ചുപറമ്പില്‍ കൃതജ്ഞത പറഞ്ഞു.
ജോയി നെടിയകാലായില്‍ 50,000 ഡോളറും പെരികലത്തില്‍ ഫാമിലി 10,000 ഡോളറും 2000 ഡോളര്‍വെച്ച് 22 പേരും സമ്മേളനത്തില്‍വെച്ച് ഡോ. മുതുകാടിന് തുക കൈമാറി. ഒരുലക്ഷത്തി നാലായിരം ഡോളര്‍ ഈ ജീവകാരുണ്യ പ്രോജക്ടിലേക്ക് സമാഹരിക്കുവാന്‍ മുന്‍കൈയെടുത്ത ജോസ് മണക്കാട്ട് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
പീറ്റര്‍ കുളങ്ങര, മനോജ് വഞ്ചിയില്‍, റ്റോമി ഇടത്തില്‍, സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, ജോര്‍ജ് ജോണ്‍ കല്ലൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ ക്രമീകരിച്ചു. ഡോ. ഗോപിനാഥ് മുതുകാട് എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.