പ്രൊഫ. ഗോപിനാഥ് മുതുകാടിന് സി.എം.എ സ്വീകരണം നല്കി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 August 2022

പ്രൊഫ. ഗോപിനാഥ് മുതുകാടിന് സി.എം.എ സ്വീകരണം നല്കി

ജോഷി വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ജീവിതംതന്നെ മാറ്റിവെച്ചിരിക്കുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നല്കി. പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് മോളാക്കല്‍ ആശംസ നേര്‍ന്നു.
തുണ്‍ടര്‍ണ്‍ന്ന് പ്രൊഫ. മുതുകാട് തന്‍റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന മാജിക് പ്ലാനറ്റ് ടീ പാര്‍ക്കിനെക്കുറിച്ച് വിശദീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തു.
ചിക്കാഗോ മലയാളി അസോസിയേഷന്‍റെ വകയായും അസോസിയേഷന്‍ അംഗങ്ങളും മറ്റു നിരവധി ആളുകള്‍ പ്രൊഫ. മുതുകാടിന്‍റെ പ്രൊജക്ടിലേക്ക് സംഭാവന നല്കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ ലീലാ ജോസഫ്, ഡോ. സിബിള്‍ ഫിലിപ്പ്, വിവീഷ് ജേക്കബ്, സജി തോമസ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലെജി പട്ടരുമഠത്തില്‍, സ്വര്‍ണ്ണം ചിറമേല്‍, ഷൈനി തോമസ്, മുന്‍ പ്രസിഡണ്ടുമാരായ സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി വള്ളിക്കളം, ബെന്നി വാച്ചാച്ചിറ, രഞ്ജന്‍ ഏബ്രഹാം എന്നിവരോടൊപ്പം പോള്‍ കറുകപ്പള്ളിയും സന്നിഹിതനായിരുന്നു.