പട്ടിയെ പല്ലും നഖവും പറിച്ച് കളഞ്ഞ് വളര്‍ത്തുക, അല്ലെങ്കില്‍ ലൈഫ് പദ്ധതിയില്‍ കാര്‍ വാങ്ങി തരിക: ഹരീഷ് പേരടി

sponsored advertisements

sponsored advertisements

sponsored advertisements

14 September 2022

പട്ടിയെ പല്ലും നഖവും പറിച്ച് കളഞ്ഞ് വളര്‍ത്തുക, അല്ലെങ്കില്‍ ലൈഫ് പദ്ധതിയില്‍ കാര്‍ വാങ്ങി തരിക: ഹരീഷ് പേരടി

കേരളം തെരുവുനായ ആക്രമണവിഷയത്തില്‍ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് അദ്ദേഹം ഈ വിഷയത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശനമേയുള്ളു കേരളത്തില്‍
പിന്നെ പട്ടി ഫാമിനുള്ള ലൈസന്‍സ് സംഘടിപ്പിക്കാന്‍ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു.കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്.പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോള്‍ അടിയന്തരമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കില്‍)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിന്‍ അടങ്ങിയ പാനിയങ്ങള്‍)കൊടുത്ത് വളര്‍ത്തുകയെന്നതാണ്..അല്ലെങ്കില്‍ എല്ലാവര്‍ക്കും ലൈഫ് പദ്ധതിയില്‍ പെടുത്തി കാറ് വാങ്ങികൊടുക്കുക…കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉല്‍പാദിപ്പിക്കാന്‍ അറിയാത്ത..മനുഷ്യരെ മാത്രം ഉല്‍പാദിപ്പിക്കാന്‍ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാന്‍ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു.