അതതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്

sponsored advertisements

sponsored advertisements

sponsored advertisements

18 May 2022

അതതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം മുഴവന്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ 6 ഷട്ടറുകള്‍ ഉയര്‍ത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് .അതില്‍ 4 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും, രണ്ട് ഷട്ടറുകള്‍ 50 രാ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇടമലയാറില്‍ നിന്നും ലോവര്‍ പെരിയാറില്‍ നിന്നും ജലം ഭൂതത്താന്‍കെട്ട് ഡാമില്‍ എത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന വര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരത്ത് നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി.