ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല; പരീക്ഷകള്‍ എഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

1 March 2022

ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല; പരീക്ഷകള്‍ എഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

ശിവമോഗ: ഹിജാബ് നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് പിയു വിദ്യാര്‍ത്ഥികള്‍ പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ മടങ്ങി. പത്തോളം വിദ്യാര്‍ത്ഥിനികള്‍ളാണ് തിങ്കളാഴ്ച ജില്ലയിലെ പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.

ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതി. ഡിവിഎസ് പിയു കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും രണ്ടും സര്‍വോദയ പിയു കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളും സാഗര്‍ കോളേജിലെ രണ്ടും ശിരാളക്കൊപ്പയില്‍ മൂന്നും പെണ്‍കുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.