പ്രേക്ഷകരെ ഇളക്കി നൻപകൽ നേരത്തു മയക്കം ഇന്നത്തെ രാജാന്തര ചലച്ചിത്ര മേള കാഴ്ചകൾ

sponsored advertisements

sponsored advertisements

sponsored advertisements

12 December 2022

പ്രേക്ഷകരെ ഇളക്കി നൻപകൽ നേരത്തു മയക്കം ഇന്നത്തെ രാജാന്തര ചലച്ചിത്ര മേള കാഴ്ചകൾ


അനിൽ പെണ്ണുക്കര

കാത്തിരുന്ന പ്രേക്ഷകർക്ക് കാഴ്ചയുടെ വിസ്മയം തീർത്തു ലിജോജോസ് പെല്ലിശ്ശേരി . ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ നൻപകൽ നേരത്തു മയക്കത്തിലൂടെ പെല്ലിശ്ശേരി കയ്യിലെടുത്തപ്പോൾ നിലയ്ക്കാത്ത കയ്യടി നൽകി പ്രേക്ഷകർ സംവിധായകനേയും ഹരീഷ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരെയും വരവേറ്റു.’നൻപകൽ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ ആദ്യ ഷോ രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ന് നടന്നപ്പോൾ ടാഗോർ തിയേറ്ററിൽ ഇന്ന് കണ്ടത് സിനിമാപ്രേമികളുടെ ആവേശപ്പെരുമഴ ആയിരുന്നു .റിസർവേഷൻ ചെയ്ത ഇരുന്നൂറോളം ഡെലിഗേറ്റുകൾക്ക് ചിത്രം കാണുവാൻ സാധിച്ചില്ല. ഇന്നുവരെ ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയ്ക്കും കിട്ടാത്ത വരവേൽപ്പിൽ, നൻപകൽ നേരത്ത് മയക്കം മൂന്നരയ്ക്ക് തുടങ്ങുമ്പോൾ തിയേറ്ററിൽ കേറിയതിന്റെ നാലിരട്ടിയെങ്കിലും ആളുകൾ ക്യൂവിൽ ബാക്കിയായത് സംഘർഷസാധ്യത ഉണ്ടാക്കി .ഷോയ്ക്ക് വന്ന ലിജോയെയും നൻപകൽ നേരത്ത് മയക്കത്തിന്റെ തിരക്കഥാകൃത്ത് എസ് ഹരീഷിനെയും നുഐറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച മണിപ്പൂരി ചിത്രം അവർ ഹോം , ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്സ് ,ഓപ്പിയം ,ആലം തുടങ്ങിയ ചിത്രങ്ങളും തിങ്കളാഴ്ച പ്രേക്ഷക ഹൃദയം കവർന്നു.

പ്രതിസന്ധികളെ അതിജീവിച്ചു വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുന്ന ബാലന്റെ ജീവിതം പ്രമേയമാക്കിയ അവർ ഹോം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത് . അൽവാരോ ബ്രെക്നറുടെ എ ട്വൽവ് ഇയർ നൈറ്റ് ,ഇറാനിയൻ ചിത്രം ഹൂപ്പോ ,ബേല താറിന്റെ ദി ടൂറിൻ ഹോഴ്സ് , പ്രിയനന്ദനന്റെ ദബാരിക്യൂരുവി എന്നിവയും തിങ്കളാഴ്ച പ്രേക്ഷക പ്രീതി നേടി.

സ്ഥാപനങ്ങൾക്കും വ്യക്തിഗത റിപ്പോർട്ടിങ്ങിനും മാധ്യമ പുരസ്‌കാരങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേള മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കും റിപ്പോർട്ടർ ,ക്യാമറാമാൻ എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകും .പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങൾക്ക് വെവ്വേറെയാകും പുരസ്‌കാരങ്ങൾ നൽകുക .അച്ചടി,ദൃശ്യ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർക്ക് (ബൈലൈൻ സ്റ്റോറികൾ വിലയിരുത്തി) മാത്രമാവും വ്യക്തിഗത പുരസ്‌കാരം നൽകുക.

മികച്ച മാധ്യമ സ്ഥാപനങ്ങൾക്കുള്ള സമഗ്ര കവറേജിനുള്ള പുരസ്‌കാരം ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചാവും നൽകുക .എൻട്രികൾ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. പുരസ്കാരങ്ങൾ സമാപനച്ചടങ്ങിൽ വിതരണം ചെയ്യും.

മാധ്യമ പുരസ്‌കാരങ്ങൾ (സമഗ്രകവറേജ്‌)

1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓൺലൈൻ മാധ്യമം

വ്യക്തിഗത പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ
2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ
3 .മികച്ച ഫോട്ടോഗ്രാഫർ
4 .മികച്ച ക്യാമറാമാൻ

ഭാവിക്കായുള്ള കാത്തിരിപ്പല്ല , പ്രാപ്തരാകുകയാണ് വേണ്ടത് : പ്രജയ് കാമത്

സാങ്കേതിക രംഗത്ത് കൂടുതൽ പുരോഗതി കാത്തിരിക്കുന്നതിനേക്കാൾ നിലവിലുള്ള സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ധാരണയുണ്ടാകുകയാണ് വേണ്ടതെന്നു മെർജ് എക്സ് ആറിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളോജിക്കൽ ഓഫീസറുമായ പ്രജയ് കാമത് പറഞ്ഞു. ടെക്‌നോളജി ഉപയോഗപ്പെടു
ത്തുന്നതിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ ചിലവുകൾ കുറയ്ക്കാനാകും. സംവിധായകർക്ക് ഭാവിയിൽ ചിത്രീകരണസ്വാതന്ത്ര്യം ഉണ്ടാകാനും ടെക്‌നോളജിയുടെ വളർച്ച സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തരമേളയുടെ ഭാഗമായി കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത് ,ഛായാഗ്രാഹകൻ അഴകപ്പൻ, നിർമ്മാതാവ് ബി.രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതായി ഓപ്പൺ ഫോറം

സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതിന് തെളിവാണ് സെൻസറിങ്ങെന്ന് സംവിധായകൻ മനോജ് കാന. സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെൻസറിങ് വരുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു .

സെൻസറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണെന്നു സംവിധായകൻ ജിയോ ബേബി പറഞ്ഞു സെൻസറിങ് എന്ന സംവിധാനത്തെ എങ്ങിനെ മറികടക്കണമെന്ന് ഭാവി സംവിധായകർ കാട്ടിത്തരുമെന്നും അദ്ദേഹം പറഞ്ഞു .സിനിമയ്ക്ക് മാത്രം സെൻസറിങ് ഏർപ്പെടുത്തുന്നതിലൂടെ ഭരണകൂടം സിനിമയെ ഭയക്കുന്നു എന്നതിന് തെളിവാണെന്നും ജിയോ ബേബി വ്യക്തമാക്കി.

സിനിമ മാത്രമല്ല നമ്മുടെ അഭിപ്രായങ്ങൾ വരെ സെൻസറിങ്ങിനു വിധേയമാകുന്നുണ്ടെന്നും ഒ ടി ടി വന്നപ്പോൾ സെൻസറിങ് അവസാനിച്ചു എന്നത് മിഥ്യാ ധാരണ ആണെന്നും സംവിധായകനായ കെ എം കമൽ പറഞ്ഞു. ഇൻ ഹൗസ് ആയി ഏറ്റവുമധികം സെൻസർഷിപ്പ് നേരിടുന്നത് ഒ ടി ടി യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഴുത്തുകാരനായ എസ് ഹരീഷ് ,അജു കെ നാരായണൻ എന്നിവർ പങ്കെടുത്തു. എഫ് എഫ് എസ് ഐ പ്രസിദ്ധീകരണമായ ദൃശ്യതാളത്തിന്റെ മലയാള സിനിമ പതിപ്പ് ടി വി ചന്ദ്രൻ സ്മിത സൈലേഷിനു നൽകി പ്രകാശനം ചെയ്തു. ചെലവൂർ വേണു പങ്കെടുത്തു.

ചിത്രങ്ങൾ
അനിൽ പെണ്ണുക്കര
ഷറഫുദ്ദീൻ
ചലച്ചിത്ര അക്കാദമി