സിനിമയുടെ ഉള്ളടക്കം ജനാധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സുപ്രിയ മേനോൻ

sponsored advertisements

sponsored advertisements

sponsored advertisements

14 December 2022

സിനിമയുടെ ഉള്ളടക്കം ജനാധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സുപ്രിയ മേനോൻ

കോവിഡ് മഹാമാരിക്ക് ശേഷം സിനിമയുടെ ഉള്ളടക്കത്തിൽ കൂടുതൽ ജനാധിപത്യം ഉണ്ടായതായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ.ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിരുന്നു തന്നെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചു.അതിലൂടെ
മലയാളത്തെ ലോകം കൂടുതൽ അടുത്തറിഞ്ഞുവെന്നും സിനിമകളുടെ ഉള്ളടക്കവും വിതരണവും സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കവെ അവർ പറഞ്ഞു.ഏതെങ്കിലുമൊരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലല്ല ഓ ടി ടി പ്ലാറ്റ് ഫോമുകളിൽ സിനിമകളെ വിതരണക്കാർ ഏറ്റെടുക്കുന്നതെതെന്നും മികച്ച ഉള്ളടക്കമാണ് അതിന്റെ അടിസ്ഥാനമെന്നും സുപ്രിയാ മേനോൻ പറഞ്ഞു .

ഹൃദയത്തിന്റെ ഉള്ളിൽ തട്ടുന്ന കഥകൾ അവതരിപ്പിച്ചാൽ അത് ലോകം ഏറ്റെടുക്കുമെന്നും സിനിമ വിജയിക്കാൻ മറ്റൊരു സമവാക്യത്തിന്റെയും ആവശ്യമില്ലെന്നും സോണി ലിവ് കേരള കോൺടെന്റ് ലീഡ് അന്നു സി എം പറഞ്ഞു.

അന്താരാഷ്ട്ര മേളകളിൽ ചർച്ച ചെയ്യുകയും ജനപ്രീതി നേടുകയും ചെയ്യുന്ന പല ചിത്രങ്ങൾക്കും തിയേറ്റർ, ഓ ടി ടി റിലീസുകളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതായി ഇമ്പാക്റ്റ് ഫിലിംസ് ഡിസ്‌ട്രിബ്യുട്ടർ അശ്വനി കുമാർ പറഞ്ഞു. കോവിഡ് പ്രതിസന്ധികളെ അടയാളപ്പെടുത്തി നിർമ്മിച്ച മികച്ച സിനിമകൾ ഉയർന്നു വന്നത് മലയാളത്തിൽ നിന്നാണെന്ന് മുബി ഏഷ്യൻ പ്രോഗാം ഡയറക്ടർ സ്വെറ്റ്ലാന നൗഡിയാൽ പറഞ്ഞു .ശങ്കർ രാമകൃഷ്ണൻ മോഡറേറ്ററായിരുന്നു

അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ ബേല താർ
ബേല താറിനെകുറിച്ചുള്ള പുസ്തകം മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും

രാജ്യാന്തര മേളയുടെ ഭാഗമായുള്ള അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നാളെ (വ്യാഴം) നടക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പരിപാടിയിൽ പങ്കെടുക്കും.പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ മോഡറേറ്ററാകും. സി.എസ് വെങ്കിടേശ്വരൻ തയ്യാറാക്കി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ‘കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ ബേല താറിന്റെ ചലച്ചിത്ര ജീവിതം’ എന്ന പുസ്തകം മന്ത്രി പി. രാജീവ് ബേല താറിന് നൽകി പ്രകാശനം ചെയ്യും. ഡിസംബർ 15ന് രാവിലെ 11.30ന് ടാഗോർ തിയേറ്ററിലാണ് അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നടക്കുക.

ചലച്ചിത്രലോകത്ത് സ്ത്രീകൾ സധൈര്യം മുന്നേറണമെന്ന് ഓപ്പൺ ഫോറം

സ്ത്രീകൾ സിനിമയിലേക്ക് സധൈര്യം കടന്നു വരണമെന്നും കൂടുതൽ പ്രസക്തമായ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിക്കണമെന്നും ഓപ്പൺ ഫോറം.

ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കാനും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനും സ്ത്രീകൾ തയ്യാറാവണമെന്ന് സംവിധായിക രേവതി എസ് വർമ്മ പറഞ്ഞു. മികച്ച സിനിമകൾ ചെയ്യാൻ സ്ത്രീകൾ തയ്യാറായാൽ തിരക്കഥയിൽ ഉൾപ്പടെയുള്ള നിർമ്മാതാക്കളുടെ ഇടപെടലുകൾ ഒഴിവാക്കാമെന്നും അവർ പറഞ്ഞു.

സ്ത്രീ പക്ഷ പ്രമേയങ്ങളിലൂടെയും പിന്നണിയിലെ സ്ത്രീപങ്കാളിത്തങ്ങളിലൂടെയും മലയാള സിനിമയിൽ സ്ത്രീകൾക്ക് ഭേദപ്പെട്ട സ്ഥാനം നേടാൻ സാധിച്ചതായി സംവിധായിക വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു. സിനിമയിലെ വാണിജ്യവത്കരണം സ്ത്രീ പക്ഷ സിനിമകളെ പിന്നോട്ടടിക്കുന്നൂവെന്നും സിനിമയിലെ സ്ത്രീ പങ്കാളിത്തം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സംഗീത ചേനംപുള്ളി പറഞ്ഞു.ഡോ. ശ്രീദേവി പി അരവിന്ദ് മോഡറേറായിരുന്നു.

അരവിന്ദൻ മെമ്മോറിയൽ ലക്ച്ചററിൽ ബേല താർ

രാജ്യാന്തര മേളയുടെ ഭാഗമായുള്ള അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നാളെ (വ്യാഴം) നടക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പരിപാടിയിൽ പങ്കെടുക്കും.പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ മോഡറേറ്ററാകും .ഡിസംബർ 15ന് രാവിലെ 11.30ന്  ടാഗോർ തിയേറ്ററിലാണ് അരവിന്ദൻ മെമ്മോറിയൽ ലക്ച്ചർ നടക്കുക.

പപ്പുവിന് ആദരം

അന്തരിച്ച ഛായാഗ്രാഹകൻ പപ്പുവിനെ നാളെ രാജ്യാന്തര മേള ആദരിക്കും . ഞാൻ സ്റ്റീവ് ലോപ്പസ് ‘ എന്ന ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് പപ്പുവിനെ മേള ആദരിക്കുന്നത്. ഒരു കൊലപാതകം കാണേണ്ടി വരികയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം രാജീവ് രവി ആണ്. നിള തിയേറ്ററിൽ ഉച്ചയ്ക്ക് 2.45 നാണ് പ്രദർശനം.

പ്രദർശനം തുടങ്ങിയാൽ  പ്രേക്ഷകനാണ് സിനിമയുടെ ഉടമയെന്ന് സംവിധായകൻ രാരിഷ്

സിനിമയുടെ വാണിജ്യപരമായ അവകാശി നിർമാതാവ് ആണെങ്കിലും പ്രദർശനത്തിനെത്തിയാൽ അതിന്റെ ഉടമ പ്രേക്ഷകനാണെന്ന് സംവിധായകൻ ജി. രാരിഷ്. പ്രദർശനം തുടങ്ങിക്കഴിഞ്ഞാൽ സിനിമയാണ് സംസാരിക്കേണ്ടത്, അണിയറപ്രവർത്തകരല്ലന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയിൽ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ സംവിധായകരെ ജനങ്ങൾ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും സ്ത്രീപക്ഷ സിനിമകൾ മാത്രമേ എടുക്കൂവെന്ന മുൻവിധി സമൂഹത്തിനുണ്ടെന്നും സംവിധായികയായ കുഞ്ഞില മാസിലാമണി പറഞ്ഞു. സഹകരണ കൂട്ടായ്മകൾ സിനിമ സ്വപ്നം കാണുന്ന ധാരാളം പേർക്ക് അനുഗ്രഹമാണെന്ന് ഏക്താര കളക്ടീവ് അംഗം റിഞ്ചിൻ പറഞ്ഞു.

ജിയോ ബേബി, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ്, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ, അമൽ പ്രാസി, മാഹീൻ മിശ്ര, മുസ്ക്കാൻ ,മീരാ സാഹിബ് എന്നിവർ പങ്കെടുത്തു.

ജിഎസ് പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം

സംവിധായകനും നിർമാതാവുമായ ജിഎസ് പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം . പ്രമേയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ കലാകാരനാണ് ജി എൻ പണിക്കരെന്ന് ചടങ്ങിൽ പങ്കെടുത്ത  ഗാനരചയിതാവ് ഷിബു ചക്രവർത്തി പറഞ്ഞു.അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ,പണിക്കരുടെ ഭാര്യ ഷീല പണിക്കർ തുടങ്ങിയവർ പങ്കെടുത്തു .തുടർന്ന് പണിക്കരുടെ ആദ്യ സിനിമയായ ഏകാകിനിയുടെ പ്രദർശനവും നടന്നു.

വ്യാഴാഴ്ചത്തെ ചിത്രങ്ങൾ (15 -12-22)

അജന്ത

9:30 AM – ക്ലോസ് ,11:45 AM – കൺസേൺഡ്‌  സിറ്റിസൺ , 2:30 PM –എ പ്ലേസ് ഓഫ് അവർ ഓൺ  , 6:00 PM അണ്ടർഗ്രൗണ്ട്

ഏരീസ് പ്ലസ് 1
9:00 AM – കൺവീനിയൻസ് സ്റ്റോർ  , 12:00 PM –ദി ഡാൻസ് ഓഫ് റിയാലിറ്റി  ,  3:00 PM – കെർ  9:30 PM – സെറെ

ഏരീസ് പ്ലസ് 4
9:15 AM – റണ്ണർ   , 11:45 AM – 19 (1)(a) , 2:45 PM – ഫാദർ  , 5:45 PM- അൺറൂളി  , 8:15 PM –അമർ കോളനി

ഏരീസ് പ്ലസ് 6
9:30 AM –  റൈസ്ബോയ് സ്ലീപ്‌സ്  , 12:00 PM – ദി വെയ്ൽ , 2:30- PM – ദി റൈറ്റ് ഓഫ് സ്പ്രിങ്  , 5:30 PM – ദാറ്റ് കൈൻഡ് ഓഫ് സമ്മർ

കൈരളി
9:00 AM – പ്ലാൻ  75 , 11.15 AM – മാക്സ്, മിൻ ആൻഡ് മേയോവ്സ്കി  , 3:00 PM  – ടഗ് ഓഫ് വാർ ,  6:00 PM – ലവ് ലൈഫ്  , 8.30 PM – സെയിന്റ് ഒമർ

കലാഭവൻ
9:30  AM – ഫെയറി ടെയിൽ , 11:45 AM –  അല്‍ക്കാരസ് , 3:15 PM  – ലൈഫ് ഈസ് എ മിറക്കിൾ , 6:15 PM – ഒരിടത്തൊരു ഫയൽ മാൻ , 9:00 PM – ലൈലാസ് ബ്രെദേഴ്സ്

ന്യൂ  -1
9:30 AM – യു ഹാവ് ടു കം ആൻഡ് സീ ഇറ്റ് , 11:30 AM — റൈൻഗോൾഡ് , 2:30 PM –  കച്ചേയ് ലിംബു , 5:30 PM – ഗേള്‍പിക്ചര്‍

ന്യൂ – 2
9:45 AM – റൂൾ  34 , 12:00 PM – ഫ്രീഡം ഫൈറ്റ്  , 3:00 PM – ദി ലാസ്റ്റ് പേജ്  , 5:15 PM – കോൾ ഓഫ് ഗോഡ് , 8:15 PM – ഗോഡ്‌ലാൻഡ്

ന്യൂ 3
9:15 AM – ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്  12:15 PM –ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ്/ ഫയർ  , 3:15 PM – ബാൻഡ് ഓഫ് ഔട്ട്സൈഡേർസ് , 6:15 PM – സെവന്റീനേഴ്‌സ്  , 9:30 PM –പിയാഫെ

നിള
9:30 AM – ഫസ്റ്റ് റീഫോംഡ്  , 11:30 AM – ദി മാൻ ഫ്രം ലണ്ടൻ  , 2:45 PM – ഞാൻ സ്റ്റീവ് ലോപ്പസ് ,  6:30 PM – എ  ട്വൽവ് ഇയർ നൈറ്റ് , 9:00 PM – ബ്രോക്കർ

നിശാഗന്ധി
6:30 PM – അൺറ്റിൽ  ടോമോറോ  , 9:30 PM –ഹർഖ

ശ്രീ
9:15 AM – ആർ എം എൻ  , 12:00 PM – ബാക്കി വന്നവർ , 6:15 PM – ദി സ്റ്റോറിടെല്ലർ , 8:45 PM – ലോസ്റ്റ് ട്രാൻസ്‌പോർട്ട്

ശ്രീ പത്മനാഭ
10:00 AM – വിന്റർ ബോയ്   , 12:30 PM – ആഫ്റ്റർ സൺ , 3:15 PM – റിമിനി , 6:00 PM — ലല്ലബി  , 8:30 PM – ജാഗി

ടാഗോർ
9:00 AM –ഉതാമ , 3:30 PM — ഇമാജിൻ  ,  6:00 PM – ബിറം , 8:30 PM – സാനോസ്ക് –റിസ്‌ക്സ്  ആൻഡ് സൈഡ് എഫക്ട്സ്