മോന്‍സി ചാക്കോ
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ 2023-24-ലേക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മീഷണര്‍മാരായി പ്രവര്‍ത്തിച്ച ജോര്‍ജ് പണിക്കര്‍, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 2022 നവംബര്‍ 30-ന് നടക്കുന്ന ഐഎംഎയുടെ പൊതുയോഗത്തിലാണ് താഴെ പറയുന്നവര ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2021-22 കാലഘട്ടങ്ങളില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് സ്തുത്യര്‍ഹരായ സേവനം കാഴ്ചവെച്ച ഡോ. സുനൈന മോന്‍സി ചാക്കോയെ ആണ് 202324 വര്‍ഷത്തെ പുതിയ പ്രസിഡണ്ട് ആയി തെരഞ്ഞടുക്കപ്പെട്ടത്. പ്രവീണ്‍ തോമസ് (എക്സ്. വൈ. പ്രസിഡണ്ട്), സാം തെക്കനാല്‍ തോമസ് (വൈസ് പ്രസിഡണ്ട്), റ്റിന്‍റു ഏബ്രഹാം (സെക്രട്ടറി), ഷാനി ഏബ്രഹാം (ട്രഷറര്‍), ലിന്‍സ് ജോസഫ് (ജോ.സെക്രട്ടറി), ബിജോയ് സഖറിയ (ജോ. ട്രഷറര്‍), ജോജി ഏബ്രഹാം (കോണ്‍സ്റ്റിറ്റ്യൂഷന്‍), വര്‍ക്കി സാമുവേല്‍ (മെമ്പര്‍ഷിപ്), ഫിനി ലാസര്‍ (സ്പോര്‍ട്സ്), ആന്‍സി വര്‍ഗ്ഗീസ് (യൂത്ത് റെപ്.) ബ്രെസ്സി ജോര്‍ജ് (യൂത്ത് ഫെസ്റ്റിവല്‍), അന്നാ ജോണ്‍ (വുമന്‍സ് ഫോറം), ജോര്‍ജ് മാത്യു (സീനിയര്‍ സിറ്റിസണ്‍ റെപ്.), ഡോ. അലക്സ് ജോസഫ് (പബ്ലിസിറ്റി), ലിനു ജോസഫ് (സുവനീര്‍), മോന്‍സി ചാക്കോ (ആര്‍ട്സ്), ചന്ദ്രന്‍പിള്ള (ഫണ്ട് റേസിങ്), മാത്യു ചാണ്ടി (റിക്രിയേഷന്‍), ആല്‍ബിന്‍ ജോര്‍ജ് (വെബ് മാസ്റ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
കോവിഡിന്‍റെ പ്രതിസന്ധിഘട്ടത്തിലും അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച മുന്‍ ഭാരവാഹികളെ ജനറല്‍ ബോഡി അഭിനന്ദിച്ചു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ പ്രസ്ഥാനത്തിന്‍റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള യുവനേതൃത്വമാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് പ്രസിഡണ്ട് ഡോ. സുനൈന ചാക്കോ അറിയിച്ചു.