സിബു കുളങ്ങര
ചിക്കാഗോ ഇല്ലിനോയി മലയാളി അസോസിയേഷന്റെ രണ്ടാമത് ചെസ് മത്സരത്തില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റില്‍നിന്നും കാനഡയില്‍ നിന്നുമുള്ള നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഡാളസില്‍ നിന്നുള്ള റെനീഷ് പറപ്പുറത്ത് ചാമ്പ്യനായി. രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിജു ഫിലിപ്പ് ഇടവഴിക്കലും മൂന്നാം സ്ഥാനം കാനഡയില്‍ നിന്നുള്ള സുകുമാരന്‍ പ്രകാശും കരസ്ഥമാക്കി.
സൂമിലും ലൈചെസ് ഓർഗ് എന്ന വെബ്സൈറ്റിലുമായി നടത്തപ്പെട്ട മത്സരങ്ങള്‍ക്ക് ഒന്നാം സമ്മാനമായി മുന്നൂറ്റമ്പത് ഡോളറും ട്രോഫിയും രണ്ടാം സമ്മാനമായി ഇരുനൂറ്റമ്പത് ഡോളറും ട്രോഫിയും മൂന്നാം സമ്മാനമായി നൂറ്റമ്പത് ഡോളറും ട്രോഫിയും നല്കി.
മത്സരങ്ങള്‍ ഇല്ലിനോയി മലയാളി അസോസിയേഷന് പ്രസിഡ് സിബു മാത്യു കുളങ്ങര ഉദ്ഘാടനം ചെയ്തു. ഷാനി ഏബ്രഹാം കോ ഓർഡിനേറ്ററും ഓസ്റ്റിന്‍ കുളങ്ങര ടൂര്‍ണമെന്റ് ഡയറക്ടറും ആയി പ്രവര്‍ത്തിച്ചു.
മത്സരങ്ങളുടെ നടത്തിപ്പിന് സുനീന ചാക്കോ, ജോസി കുരിശുങ്കല്‍, ജോയി ഇിക്കുഴി, ശോഭാ നായര്‍, പ്രവീണ്‍ തോമസ്, ജോര്‍ജ് പണിക്കര്‍, സാമു തോമസ്, ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്കി.