ഐ.എം.എ ഓണം ഒരുക്കങ്ങൾ പൂർത്തിയായി

sponsored advertisements

sponsored advertisements

sponsored advertisements

16 September 2022

ഐ.എം.എ ഓണം ഒരുക്കങ്ങൾ പൂർത്തിയായി

ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് സിബു മാത്യു കുളങ്ങര അറിയിച്ചു. ഓർത്തഡോക്‌സ് സഭയുടെ സീനിയർ വൈദികനും അമേരിക്കയിലെ മലയാളികളുടെ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ മാനേജ്‌മെന്റ് ഡയറക്ടറുമായി പ്രവർത്തിക്കുന്ന അലക്‌സാണ്ടർ കുര്യൻ അച്ചൻ മുഖ്യ അതിഥിയായിരിക്കും.

ഫോമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് തോമസ്, വേൾഡ് ബിസിനസ് എക്‌സിക്യൂട്ടീവ് ഷിക്കാഗോയുടെ എബിൻ കുര്യാക്കോസ് എന്നിവർ ഓണാശംസകൾ നൽകും.
സെപ്തംബർ 18 ഞായറാഴ്ച വൈകുന്നേരം 5ന് ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ (1800 E. Oakton St) വച്ച് പരിപാടികൾ ആരംഭിക്കും.

ഓണസദ്യ, ചെണ്ടമേളം, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, പൊതുസമ്മേളനം, നയനമനോഹരങ്ങളായ നൃത്തനൃത്യങ്ങൾ, ഗാനമേള, തിരുവാതിര എന്നിങ്ങൻെ വിവിധ പരിപാടികളാണ് ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സംഘടിപ്പിച്ചിരിക്കുന്നത്.

Fr Alexander Kurien
Abin Kuriakose
Dr Jacob Thomas
Sibu Kulangara