ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി , ഐ എൻ എ ഐ 2022 ലെ നഴ്സസ് ദിനാഘോഷങ്ങൾ നടന്നു

sponsored advertisements

sponsored advertisements

sponsored advertisements

12 May 2022

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി , ഐ എൻ എ ഐ 2022 ലെ നഴ്സസ് ദിനാഘോഷങ്ങൾ നടന്നു

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി , ഐ എൻ എ ഐ 2022 ലെ നഴ്സസ് ദിനാഘോഷങ്ങൾ ഇക്കഴിഞ്ഞ മെയ് ഏഴാം തീയതി വൈകിട്ട് ഏഴു മണിക്ക്യ വ്യത്യസ്ത പരിപാടികളോടെ , ചിക്കാഗോയിലെ
സീറോ മലബാർ ചർച്ച ഓഡിറ്റോറിയത്തിൽ നടന്നു. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഈ വർഷത്തെ നഴ്സസ് ഡേ വേറിട്ട ഒരനുഭവമായിരുന്നു. കൃത്യം ഏഴു മണിക്ക് അലോന ജോർജ് ആലപിച്ച അമേരിക്കൻ ദേശീയ ഗാനത്തിന് ശേഷം ക്ലെമന്റ് ഫിലിപ്പ് അവതരിപ്പിച്ച പ്രാർത്ഥനാഗാനത്തോടെ പരിപാടികൾകു തുടക്കമായി. എക്സിക്യൂട്ടീവ് വി. പി. ഡോ. സിമി ജെസ്റ്റോ തന്റെ സ്വാഗത പ്രസംഗത്തിൽ മഹാമാരിയുടെ രണ്ടു വര്ഷം ചുറ്റുമുള്ളതൊന്നും തങ്ങളുടെ ദൃഢനിശ്ചയത്തെ ബാധിക്കാതെ സേവനവും പഠനവും ഒരുമിച്ചു കൊണ്ടുപോയ നഴ്സുമാരെ അഭിനന്ദിച്ചു സംസാരിച്ചു. മഹാമാരിയിൽ ജീവൻ നഷ്ടപെട്ട നഴ്സുമാരെ അനുസ്മരിച്ചും തങ്ങൾക്കു മുന്നേ എത്തിച്ചേർന്നു തങ്ങൾക്കു പാതയൊരുക്കിയ സീനിയർ നുർവേസിന്റെ ത്യാഗോജ്വലമായ ജീവിതത്തിനു നന്ദി പറഞ്ഞും തന്റെ പ്രസംഗം ആരംഭിച്ച , ഐ എൻ എ ഐ പ്രസിഡണ്ട് ഷിജി അലക്സ് നഴ്സസ് ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി തുടർന്ന് സംസാരിച്ചു. അമേരിക്കയിലെ തൊഴിൽ സാഹചര്യങ്ങൾ നഴ്സുമാരുടെ വളർച്ചക്ക് അനുയോജ്യമാണെന്നും അതിനാവശ്യമായ എന്ത് സഹായത്തിനും ഐ എൻ എ ഐ കൂടെയുണ്ടായിരിക്കും എന്നുറപ്പു നൽകുന്നതോടൊപ്പം 8000 ഡോളേഴ്സിന്റെ നഴ്സിംഗ് സ്കോളർഷിപ്പിലേക്കുള്ള റാഫിൾ പ്രഖ്യാപിക്കുകയും ചെയ്തു.നഴ്സസ് ദിന സന്ദേശം നൽകിയത് അസെൻഷൻ ഹെൽത്ത് പോസ്റ്റ് അക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോലാണ്ട വിൽസൺ സ്റ്റബ്ബ്സ് ആയിരുന്നു. നഴ്സിംഗ് എന്ന ജോലി ഒരു നിയോഗമാണെന്നും ആ നിയോഗത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അനുഗ്രഹീതരാണെന്നും, എക്സിക്യൂട്ടീവ് പൊസിഷൻസിലേക്കു കടന്നു വരാൻ നഴ്സസിനെ ആഹ്വാനം ചെയ്തു കൊണ്ട് അവർ പറഞ്ഞു. തുടർന്ന് വിവിധ വിഭാഗങ്ങളിൽ കൈവരിച്ച മുന്നേറ്റം കണക്കിലെടുത്തു അവാർഡ് വിതരണം നടന്നു. ലീഡര്ഷിപ് , ക്ലിനിക്കൽ എക്സല്ലൻസ്, നഴ്സിംഗ് സ്റ്റുഡൻറ്, എ പി എൻ , വിഭാഗങ്ങളിൽ ബീന വള്ളിക്കളം, മരിയ തോമസ് , ബിന്ദു സജി, എമിലി സന്തോഷ്, സാറ അനിൽ, സൂസൻ ചാക്കോ എന്നിവർ അവാർഡിനർഹരായി.തുടർന്ന് പുതിയതായി ലൈസൻസ് ലഭിച്ചവരെയും , പി എച് ഡി , മാസ്റ്റേഴ്സ് , ഡോക്ടറ്റ് , സെർറ്റിഫിക്കേഷൻസ് , നേടിയവരെയും സെര്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. കോവിഡ് കാലം കഴിഞ്ഞു ആദ്യത്തെ ഒത്തുചേരൽ എന്നും ഓർമ്മിക്കത്തക്കതായി മനസ്സിൽ സൂക്ഷിക്കാൻ ഉതകുന്നതായിരുന്നു പിന്നീട് നടന്ന കൾച്ചറൽ പ്രോഗ്രാം. സെക്രട്ടറി റെജീന ഫ്രാൻസിസ് നന്ദി പറഞ്ഞ മീറ്റിംഗിന്റെ എം സി ആയി പ്രവർത്തിച്ചത് ചാരി ചാക്കോ ആയിരുന്നു. പരിപാടിയുടെ മുഴുവൻ ചുമതലയും മേൽനോട്ടവും വഹിച്ചത് വിൻസി ചാക്കോ കൺവീനർ ആയ കമ്മിറ്റി ആയിരുന്നു. വി.പി ബിനോയ് ജോർജ്, വിവിധ കമ്മിറ്റികളുടെ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്ന റാണി കാപ്പൻ, റീന ആഷ്ലി, ജസീന വെളിയത്തുമാലിൽ, ക്രിസ്റോസ് വടകര , ലൈജു പൗലോസ്, മിഥുൻ ജോയ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ INAI അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളും നൃത്ത പരിപാടികളും ഉണ്ടായിരുന്നു. ഏഷ്യാനെറ്റിനെ പ്രതിനിധീകരിച്ചു അനിൽ മറ്റത്തികുന്നേൽ പങ്കെടുത്തു. ചിത്രങ്ങളെടുത്തു സഹായിച്ചത് മോനു വര്ഗീസ് ആണ്.