നാഴികക്കല്ലായി ഇന്ത്യ- ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച

sponsored advertisements

sponsored advertisements

sponsored advertisements

22 April 2022

നാഴികക്കല്ലായി ഇന്ത്യ- ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച

ഡല്‍ഹി: നാഴികക്കല്ലായി ഇന്ത്യ-ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരകരാര്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടന്‍ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വ്യാപാര-വാണിജ്യ സഹകരണം ശക്തിപ്പെടുത്തും. കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും ന്യായമായ വ്യാപാരം ഇല്ലാതാക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്ന് ലോകം ഭീഷണികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു

ഇന്ന് നടക്കുന്ന യോഗത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധം, ഇരു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.