ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് നവംബര് 12 ശനിയാഴ്ച 10ന്

sponsored advertisements

sponsored advertisements

sponsored advertisements

2 November 2022

ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് നവംബര് 12 ശനിയാഴ്ച 10ന്

പി.പി.ചെറിയാൻ

ഡാളസ് : ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹൂസ്റ്റണ്‍ നവംബര് 12 നു ഡാളസ്സിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ അലനിലുള്ള രാധാകൃഷ്ണ ടെമ്പിളിലാണ്(1450 North Watters Rd ,Allen tx 75013) ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

2022 നവംബര് 12 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ പൂരിപ്പിച്ച അപേക്ഷകള്‍ വി എഫ് എസ് .(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്നും,ക്യാമ്പിൽ വെച്ച് പുതിയ പാസ്പോർട്ടോ , വിസായോ വിതരണം ചെയുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.