ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയി(ISWAI) യ്ക്ക് നവനേതൃത്വം

sponsored advertisements

sponsored advertisements

sponsored advertisements

8 February 2022

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയി(ISWAI) യ്ക്ക് നവനേതൃത്വം

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ സാമൂഹ്യ പ്രവർത്തകരുടെ സംഘടനകളിൽ, രണ്ടു പതിറ്റാണ്ടിലേറെയായി തലയെടുപ്പോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ഇല്ലിനോയി (ഇസ്വായി) യുടെ 2022 – 2023 കാലഘട്ടത്തിലേക്ക് ഉള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. മൗണ്ട് പ്രോസ്പെക്ടിൽ നടന്ന ഇസ്വായിയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതിയിലെ പ്രസിഡണ്ട് ആയി ശ്രീ സാബി കോലത്ത്, വൈസ് പ്രസിഡൻറ് ആയി മാത്യു വർഗീസ്, സെക്രട്ടറിയായി ലിൻസ് ജോസഫ് , ജോയിൻറ് സെക്രട്ടറിയായി ജോസഫ് ആൻറണി, ട്രഷററായി ടോം ജോസഫ് എന്നിവരെയാണ് പുതുതായി തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതി യിലെ ബോർഡ് അംഗങ്ങളായി മാത്യൂസ് എബ്രാഹം, അലക്സ് മാത്യു, ജോബ് ജോസഫ് , തോമസ് ഡിക്രൂസ്, സണ്ണി ഉലഹന്നാൻ , ബിജു ജോൺ , എന്നിവരെയും ഓഡിറ്ററായി ലിൻസൻ തോമസിനെയും തെരഞ്ഞെടുത്തു.

മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പിന്നിട്ട കാലയളവിൽ സംഘടനയെ നയിച്ച ഏവരുടെയും നിസ്വാർത്ഥസേവനങ്ങൾക്ക് പുതിയ ഭരണസമിതി നന്ദിയർപ്പിച്ചു.