ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

1 March 2022

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു

കീവ്: യുക്രൈനിലെ ഖാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. കര്‍ണാടക സ്വദേശി നവീന്‍ ശേഖരപ്പ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഖര്‍ഖീവില്‍ നിന്നും പോളണ്ട് അതിര്‍ത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനില്‍ കേറാനായി ഷെല്‍ട്ടറില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് നവീന് നേരെ ഷെല്‍ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.