സതീശന് നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ ശ്രീമതി ഉമാ തോമസിന്റെ വിജയം ആഘോഷിച്ചു. പ്രൊഫസര്‍ തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോസി കുരിശുങ്കല്‍ ഏവരേയും സ്വാഗതം ചെയ്തു. തൃക്കാക്കരയില്‍ ജയിച്ച് സെഞ്ചുറിയിലെത്താനുള്ള എല്‍.ഡി.എഫ്. മോഹങ്ങള്‍ തല്ലിക്കെടുത്തി യു.ഡി.എഫ്. ചരിത്രവിജയം കൈയിലൊതുക്കി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഉജ്വല വിജയം കൈവരിച്ചതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാമെന്ന് തമ്പി മാത്യു അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസങ്ങളോളം ക്യാമ്പുചെയ്ത് മുഴുവന്‍ ഭരണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി മണ്ഡലമിളക്കി പ്രചാരണം നടത്തിയ ഇടതു മുന്നണിക്ക് ഇത് കനത്ത തിരിച്ചടിയും താക്കീതുമാണെന്ന് തോമസ് മാത്യു അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രത്യേകം ഊന്നി പറഞ്ഞു.