സന്തോഷ് നായര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 June 2022

സന്തോഷ് നായര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ്

സതീശന്‍ നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ കേരള ഘടകം പ്രസിഡണ്ടായി സന്തോഷ് നായരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രൊഫസര്‍ തമ്പി മാത്യുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറി ജോഷി വള്ളിക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹത്തിന്‍റെ കാലയളവില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ചെയ്തു. ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സാമ്പത്തികമായി സഹായിച്ച ഏവരേയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വരുംനാളുകളിലെ സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി സന്തോഷ് നായരോടൊപ്പം മറ്റു ഭാരവാഹികളേയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ജോര്‍ജ് പണിക്കര്‍ (ചെയര്‍മാന്‍), ജോസി കുരിശുങ്കല്‍ (എക്സിക്യുട്ടീവ് വൈസ്പ്രസിഡണ്ട്), അച്ചന്‍കുഞ്ഞ്, ഹൊറാള്‍ഡ് ഫിഗുരേദോ, ജോസ് തോമസ് (വൈസ് പ്രസിഡണ്ടുമാര്‍), മാത്യൂസ് തോമസ് (ടോബിന്‍), ബൈജു കണ്ടത്തില്‍ (ജനറല്‍ സെക്രട്ടറിമാര്‍), ആന്‍റോ കവലയ്ക്കല്‍ (ട്രഷറര്‍), ജോഷി വള്ളിക്കളം, ജെസ്സി റിന്‍സി, നടരാജന്‍, ജോസ് കല്ലിടിക്കില്‍, മനോജ് കോട്ടപ്പുറം, റിന്‍സി കുര്യന്‍, വിപീഷ് ജേക്കബ്, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ ബോര്‍ഡംഗങ്ങളായും പോള്‍ പറമ്പി, സതീശന്‍ നായര്‍, തോമസ് മാത്യു, തമ്പി മാത്യു തുടങ്ങിയ മുന്‍ പ്രസിഡണ്ടുമാരെ അഡ്വൈസണ്‍റി കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യോഗാനന്തരം ജെസ്സി റിന്‍സി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.