ഐ.പി.സി. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ;ഡോ.ടൈറ്റസ് ഈപ്പൻ പ്രസിഡന്റ്

sponsored advertisements

sponsored advertisements

sponsored advertisements

5 April 2022

ഐ.പി.സി. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ;ഡോ.ടൈറ്റസ് ഈപ്പൻ പ്രസിഡന്റ്

പത്താൻകോട്ട്: ഐ.പി.സി ഹിമാചൽപ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഏപ്രിൽ രണ്ടിന് കൂടിയ ജനറൽബോഡി മീറ്റിംഗ് ആണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത് .പ്രസിഡന്റായി ഡോ.ടൈറ്റസ് ഈപ്പൻ തുടരും. വൈസ് പ്രസിഡന്റായി പാസ്റ്റർ എം.എം ജോൺ, സെക്രട്ടറിയായി പാസ്റ്റർ റോജൻ.കെ.ജേക്കബ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ  അജയ് കുമാർ ട്രഷററായി ബ്രദർ അശ്വിനി കുമാർ എന്നിവരെ തിരഞ്ഞെടുത്തു. സ്റ്റേറ്റിലെ സീനിയർ ശ്രുശ്രുഷകനായ പാസ്റ്റർ  ജേക്കബ് ജോൺ സ്റ്റേറ്റിന്റെ പാട്രൺ ആയി തുടരും .

ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ ഹിമാചൽ സ്റ്റേറ്റിന്റെ വാർഷിക കൺവൻഷൻ ഏപ്രിൽ 2, 3 തീയതികളിൽ പത്താൻകോട്ടുള്ള സ്റ്റേറ്റ് ആസ്ഥാനത്തു നടന്നു . ഐപിസി ഹിമാചൽപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ ഉത്ഘാടനം ചെയ്ത കൺവൻഷനിൽ പാസ്റ്റർമാരായ ജേക്കബ് ജോൺ, ബേബി വർഗീസ്, ബെന്നി തോമസ്, സാംകുട്ടി ചാക്കോ, സഹോദരന്മാരായ സജി പോൾ, വർക്കി ഏബ്രഹാം എന്നിവർ വിവിധ സെക്ഷനുകളിൽ വചനം സംസാരിച്ചു .
ബഥേൽ വർഷിപ്പേഴ്‌സ് പത്താൻകോട്ട് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകി .

ഡോ.ടൈറ്റസ് ഈപ്പൻ

പാസ്റ്റർ.എം.എം ജോൺ

പാസ്റ്റർ.റോജൻ
കെ.ജേക്കബ്
പാസ്റ്റർ  അജയ് കുമാർ
ബ്രദർ.അശ്വിനി കുമാർ