ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജോർജ്ജിയയിൽ

sponsored advertisements

sponsored advertisements

sponsored advertisements

26 September 2022

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജോർജ്ജിയയിൽ

നിബു വെള്ളവന്താനം

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. പാസ്റ്റർ വിൽസൻ വർക്കിയും പാസ്റ്റർ ജേക്കബ് മാത്യൂവും വിവിധ ദിവസനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും.

ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ 2022 – 2025 കാലയളവിലേക്കുള്ള പുതിയ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെടും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിക്കും.

റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം, വൈസ് പ്രസിഡന്റ് പാസ്റ്റർ പോത്തൻ ചാക്കോ, ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്, ട്രഷറർ ബ്രദർ അലക്‌സാണ്ടർ ജോർജ്‌, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ റോയി എബ്രഹാം, രാജു പൊന്നോലിൽ തുടങ്ങിയവർ സൗത്ത് ഈസ്റ്റ് റീജിയൻ കോൺഫ്രൻസിന് നേതൃത്വം നൽകും.
ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും ത്രിദ്വിന കോൺഫ്രൻസിൽ സംബന്ധിക്കും.

വാർത്ത: നിബു വെള്ളവന്താനം
(മീഡിയ കൺവീനർ)