ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ 2022-2024 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 December 2021

ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ 2022-2024 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു

ന്യുയോര്‍ക്ക്: ഡിസംബര്‍ 19 ന് ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ഐ.പി.സി ചര്‍ച്ച് ക്വീന്‍സ് വില്ലേജില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ 2022- 2024 കാലഘട്ടത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യാ പെന്തക്കോസ്തല്‍ ഫെലോഷിപ്പ്, റോക്കിലാന്‍റ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ജോസഫ് വില്ലിയംസ് (പ്രസിഡന്‍റ്), ശാലേം ഐ.പി.സി, ന്യുജഴ്സി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ മാത്യു ഫിലിപ്പ് (വൈസ് പ്രസിഡ്ന്‍റ്), ഹെബ്രോന്‍ ഐ.പി.സി , ന്യൂയോര്‍ക്ക് സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പസ്റ്റര്‍, ഡോ. ബാബു തോമസ് (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ജോര്‍ജ് (ജൊ. സെക്രട്ടറി), ബ്രദര്‍ ബാവന്‍ തോമസ് (ട്രഷറര്‍), ഈസ്റ്റേണ്‍ റീജിയനിലുള്ള വിവിധ സഭകളില്‍ നിന്നും 45 കൗണ്‍സില്‍ അംഗംങ്ങളെയും തിരഞ്ഞെടുത്തു.


പാസ്റ്റര്‍ ജോസഫ് വില്ലിയംസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കി തിരഞ്ഞെടുപ്പ് കമ്മീഷനറായി പ്രവര്‍ത്തിച്ചു. 30-ല്‍ അധികം ഐ.പി.സി സഭകള്‍ക്ക് അംഗത്വം ഉള്ള ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ നോര്‍ത്ത് അമേരിക്കയിലെ എറ്റവും വലിയ റിജനുകളില്‍ ഒന്നായി കഴിഞ്ഞ 31 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരുക്കുന്നു.
കേരളത്തിലും ഭാരതത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലും, ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുമായി ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തന പദ്ധതികള്‍ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍