ഫത്തോര്‍ഡയില്‍ ബ്ലാസ്റ്റേഴ്സിന് കണ്ണീര്‍;ഐ.എസ്.എല്‍ കിരീടം ഹൈദരാബാദിന്

sponsored advertisements

sponsored advertisements

sponsored advertisements

21 March 2022

ഫത്തോര്‍ഡയില്‍ ബ്ലാസ്റ്റേഴ്സിന് കണ്ണീര്‍;ഐ.എസ്.എല്‍ കിരീടം ഹൈദരാബാദിന്

പനാജി: ഫത്തോര്‍ഡയില്‍ ബ്ലാസ്റ്റേഴ്സിന് കണ്ണീര്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ (31) തകര്‍ത്ത് ഹൈദരാബാദ് എഫ്സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി. യോര്‍ഗെ ഡയസിനെയും അല്‍വാരോ വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിന്‍വലിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ കിക്കുകള്‍ കട്ടിമണി രക്ഷപ്പെടുത്തിയപ്പോള്‍ ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി.

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.