“ഇതിനുമപ്പുറം” ഇതിനേക്കാൾ പൊരുളുണ്ട് ( പുസ്തകപരിചയം )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 March 2022

“ഇതിനുമപ്പുറം” ഇതിനേക്കാൾ പൊരുളുണ്ട് ( പുസ്തകപരിചയം )

കാളിദാസ് പുതുമന

ശ്രീ. ശങ്കരനാരായണൻ ശംഭുവിന്റെ ‘ ഇതിനുമപ്പുറം ‘(മുഖം ബുക്സ് ,മലപ്പുറം ) ഒരു യാത്രാവിവരണ ഗ്രന്ഥമാണ്. ഇത്തരം രചനകൾ പൊതുവെ സഞ്ചാര സാഹിത്യം എന്നാണല്ലോ വിളിയ്ക്കപ്പെടുന്നത്. സഞ്ചാരം എന്ന പദത്തിന് യാത്ര എന്നും യാതനയെന്നും അർത്ഥമുണ്ടല്ലോ. ഈ രണ്ടു വാക്കുകളും അന്വർത്ഥമാക്കുന്ന കൃതികൾ നമ്മു ടെ സാഹിത്യത്തിൽ അപൂർവമല്ലല്ലോ. അങ്ങനെയൊരു ഞായം സൃഷ്ടിച്ച പരിഭ്രമം കൊണ്ടാണ് ‘ യാത്രാവിവരണം ‘ എന്നു ഞാൻ ഈ പുസ്തകത്തെ വിശേഷി പ്പിയ്ക്കുന്നത്.

ഈ പുസ്തകത്തിന്റെ ശീർഷകം
എന്നെ വല്ലാതെ ആകർഷിയ്ക്കുന്നു ആലോചനാമൃതം ! തന്റെ പുസ്തക ത്തിൽ താൻ വിസ്തരിച്ചതിനപ്പുറമൊന്നുമില്ലെന്നും തന്റെ പുസ്തകം സമഗ്രവും സമ്പൂർണവുമാണെന്നും അതിനപ്പുറം ശൂന്യമാണെന്നും ‘ അഹം ‘കൊള്ളു ന്ന നിരവധി പേർ ഉള്ള നാട്ടിൽ ഇതിനപ്പുറം ഇതിനേക്കാളും പൊരുളുണ്ടെന്നും ഇത്‌ ആ പൊരുളിലേയ്ക്ക് വഴികാട്ടുന്ന സൂചകം മാത്രമാണെന്നും വിനീതമായി ധ്വനിപ്പിയ്ക്കുന്നൂ ഗ്രന്ഥകാരൻ.

ഹിമാലയ -കൈലാസ ഗിരിമുടികളി ലേയ്ക്കുള്ള യാത്രയുടെ വിശദവും ലളി തവുമായ ആഖ്യാനമാണ് ഈ കൃതി. ഇതുവരെ നടക്കാത്ത വഴികളിലൂടെ ഇതു വരെ കാണാത്ത കാഴ്ചകൾ കാണാൻ ഒരാൾ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. നടക്കുമ്പോൾ അയാൾ നടക്കുന്ന വഴി യെക്കുറിച്ചും അപ്പോൾ കാണുന്ന കാഴ് ച്ചകളെക്കുറിച്ചും നമുക്കു രസകരമായി പറഞ്ഞുതരുന്നു. ആ രസത്തിൽ നമ്മൾ ദൂരവും ക്ഷീണവും മറക്കുന്നു.

ചിലപ്പോൾ നാം അതിശയം കൂറുന്നു., നാം നടക്കുന്നത് വഴിയിലൂടെയല്ലല്ലോ, സ്നേഹാർദ്രമായ വാക്കിലൂടെയല്ലേ ! അതാണ് ശങ്കരനാരായണൻ ശംഭു വിന്റെ രചനാശൈലിയുടെ മാറ്റ്. ശംഭു എഴുതുകയല്ല, പറയുകയാണ്. പറയു ന്നതിന് ചാരുത വരികയാണ്. അപ്പോൾ അത് സാഹിത്യമാവുകയാണ്. തനിയേ വിരൽത്തുമ്പിൽ കിനിയുന്ന സാഹിത്യം. പീച്ചി വരുത്തുന്നതല്ല. സ്വാഭാവികം.

എത്ര വ്യാഖ്യാനിച്ചാലും പിന്നെയും അത്രയ്ക്കത്ര അവ്യാഖ്യേയമായി അവശേഷിയ്ക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ശിവൻ എന്ന ഭാരതീയ സങ്കല്പം. ഹിമാലയം മുതൽ ഹിന്ദുമഹാസമുദ്രം വരെയുള്ള ഭൂപ്രകൃതിയെ ഐശ്വരീയ ഭാവപ്രഭാവത്തോടെ പ്രതീകവൽക്കരിയ് ക്കുന്ന അനാദിയായ സങ്കല്പ ചൈതന്യ മാണത്. പഞ്ചഭൂതങ്ങളും സർഗ്ഗചേതന കളും സൃഷ്ടിവൈഭവങ്ങളും സമന്വയിച്ച സർവജ്ഞ സ്വരൂപം. ഏതോ വനസ്ഥലി യിലെ ഗുഹാന്തരത്തിലൊരു കാവ്യപ്രതി ഭയിൽ എന്നോ ഉരുവംകൊണ്ട പരമേ ശ്വര സങ്കല്പം.

ഞാൻ വിചാരപ്പെട്ടു
ഏതു പൈതൃക പ്രഹർഷമായിരിയ്ക്കാം ശംഭുവിനെ കൈലാസത്തിന്റെ അപരിമേയതയിലേയ്ക്ക് ത്വരപ്പെടുത്തിയത് ? ഉത്തരം പുസ്തകത്തിന്റെ പൂമുഖത്തുതന്നെ കണ്ടെത്തി. ശിവോപാസന അദ്ദേഹത്തി ന്റെ കുടുംബത്തിന്റെ പൈതൃകമത്രേ. പുലാപ്പറ്റയിലെ മോക്ഷത്തമ്പലവും അതിന്റെ പൗരാണികമായ കഥാപരിസരവും ശ്രീകോവിലിനകത്തും പുറത്തും അവിരാമം പഞ്ചാക്ഷര മന്ത്രമുരുവിട്ടൂ നടന്ന പൂജാരിയായ അച്ഛനും സാക്ഷാൽ ശിവസന്നിധിയിലേയ്ക്കുള്ള തീർഥാടന ത്തിന് അദ്ദേഹത്തിന് പ്രേരണയായിട്ടു ണ്ടാവാം.

‘ ഇതിനുമപ്പുറം’ എനിയ്ക്ക് ഹൃദ്യമായ പുസ്തകമായതെങ്ങനെ ?

ആദ്യത്തെ ആകർഷണം ആ ശീർഷകത്തിന്റെ അനന്യസൗന്ദര്യം തന്നെ. തീർത്ഥജലം പോലെ നേർമ്മയും തെളിമയും മുറ്റുന്ന ഭാഷ. വെളിച്ചം മാത്രമുള്ള വെയിലിൽ കമ്പിളിയുടപ്പുകൾക്കകത്തേയ്ക്ക് നീളുന്ന തണുപ്പിന്റെ അദൃശ്യമായ വിരലുകളുടെ തലോടലേറ്റ് മലമടക്കുകളിലെ ഒറ്റയടിപ്പാ തയിലൂടെ അടുത്ത കാൽവെപ്പിലേക്ക് കണ്ണും മനസ്സും പതിപ്പിച്ചുള്ള നടത്തം.

നേർത്ത പാതയും അതിൽ ജാഗ്രത യോടെ പതിയുന്ന പാദങ്ങളും. മറ്റൊന്നും മനസ്സിലില്ല. താൻ പോലുമില്ല. ഒരു തുമ്മലിന്റെ അപഭ്രംശം മതി താഴേയ്ക്ക് വീഴാൻ. അഗാധതയുടെ അനേകം അടരുകൾക്കുതാഴെ ആഴം കറുപ്പിച്ച പുഴ ഇരമ്പിപ്പായുകയാണ്. വലം കണ്ണിൽ സുരസിദ്ധ സ്ഥാനം പൂകിയ കൈലാസ ശീർഷം.ഇടം കണ്ണിൽ പാതാളത്താഴ്ചയിൽ ഹിംസാ ത്മകയായ നദി ! ഇരുവശവും പുണ്യ പാപങ്ങൾ., സ്വർഗ്ഗ നരകങ്ങൾ. ഈ ദ്വന്ദ വൈരുധ്യങ്ങൾക്കിടയിലൂടെ, കർമ്മബ ന്ധങ്ങളുടെ ആലശീലകളേതുമില്ലാതെ, നിരാമയനായുള്ള യാത്ര ! യഥാർത്ഥ തീർത്ഥയാത്ര ! ‘ഞാൻ ‘ പോലുമില്ലാതെ യുള്ള എന്റെ യാത്ര !

‘ ഇതിനുമപ്പുറം ‘ നമുക്കു തരുന്നത് വായനാനുഭവമല്ല., യാത്രാനുഭവമാണ്. നമ്മൾ കയ്യിൽ കൂവളപ്പൂവുമായി കൈ ലാസവഴി താണ്ടുകയാണ്. നമ്മുടെ ചുമടുമേറ്റി യാക്കുകൾ മുമ്പേ നടക്കുന്നു. ആരോ ഭസ്മം തൂവും പോലെ മഞ്ഞു വീഴുന്നുണ്ട്. അടുത്ത താവളം ഭാരതീയ ദർശനത്തിന്റെ ഏത് ഓലയാണാവോ നമ്മുടെ അകക്കണ്ണിലേയ്ക്ക് തുറക്കാൻ ഒരുക്കിവെച്ചിരിയ്ക്കുന്നത് !

തീർത്ഥാടനത്തിന്റെ ഓരോ കാൽ വെപ്പിലും പരമസത്യത്തിന്റെ ഓരോ അ ടരുകൾ വേർപെടുന്നു ! അവസാനം എത്തേണ്ടിടത്തെത്തുമ്പോൾ നാം അറിയുന്നു., നാം തീർഥയാത്ര പോകുന്നത് നമ്മിയ്ക്കുതന്നെയാകുന്നു ! നമ്മുടെ അകത്തെ വെളിച്ചത്തിലേക്കാകുന്നു .

ശങ്കരനാരായണൻ ശംഭുവിന്റെ ‘ഇതിനുമപ്പുറം ‘ എന്ന പുസ്തകം ലളിത വും മനോഹരവുമായ ഭാഷയിൽ പറയാതെ പറയുന്നതും അതുതന്നെ. അതിനാൽ വെറുമൊരു വായനാസുഖത്തിനപ്പുറം ഒരു തീർത്ഥയാത്രയുടെ ആത്മഹർഷം ഈ പുസ്തകം വായനക്കാരന്
നൽകുന്നു.

കാളിദാസ് പുതുമന