ചിക്കാഗോ: ജേക്കബ് കുര്യൻ പുലിക്കോട്ടിൽ (77) ചിക്കാഗോയിൽ അന്തരിച്ചു. പരേതൻ ചിക്കാഗോ മാർത്തോമ്മാ ശ്ലീഹാ കത്തീഡ്രൽ ഇടവകാംഗവും, സെന്റ് സൈമൺ വാർഡ് അംഗവുമാണ്.
ഭാര്യ: മേരി ജേക്കബ്.മകൻ: രാജു .ജെ . പുലിക്കോട്ടിൽ. മരുമകൾ : സനിത പുതക്കരി .
കൊച്ചുമകൻ : ജൂഡ് ക്രിസ്റ്റ്യൻ പുലിക്കോട്ടിൽ .
ജനുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 മണി വരെ മാർത്തോമ്മ ശ്ലീഹാ കത്തീഡ്രൽ പാരീഷ് ഹാളിൽ പൊതുദർശനം. ജനുവരി 14 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ജേക്കബ് ചേട്ടന്റെ നിര്യാണത്തിൽ ഇടവക സമൂഹത്തിനു വേണ്ടി വികാരി ഫാ.തോമസ് കടുകപ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോബി ജോസഫ് എന്നിവർ അനുശോചനമറിയിച്ചു.
