ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ അംഗീകരിച്ച കോടതി വിധി സ്വാഗതാർഹം:ജെയ്ബു കുളങ്ങര (ഫൊക്കാന മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)

sponsored advertisements

sponsored advertisements

sponsored advertisements


18 November 2022

ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ അംഗീകരിച്ച കോടതി വിധി സ്വാഗതാർഹം:ജെയ്ബു കുളങ്ങര (ഫൊക്കാന മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)

ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയിതരായ ജോർജി വർഗീസ്- സജിമോൻ ആന്റണി ടീമിനെതിരായി ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ് തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടത് സ്വാഗതാർഹമെന്ന് ഫൊക്കാനാ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര അറിയിച്ചു .2020 – 2022 ൽ ജോർജി വർഗ്ഗീസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഫൊക്കാന കമ്മറ്റിയെ അസാധുവാക്കാനുള്ള ഒരു തെളിവുകളും കേസ് നൽകിയവർക്ക് കോടതിക്ക് മുൻപാകെ നൽകാനായില്ല. സത്യത്തിന് മുൻപിൽ അസത്യം പരാജയപ്പെട്ട നിമിഷമാണിത്. അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയായ ഫൊക്കാനയെ ഒരു ശക്തികൾക്കും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല എന്നതാണ് ഈ കോടതി വിധി സൂചിപ്പിക്കുന്നത്.
വാദി ഭാഗം ഉന്നയിച്ച ഒരു വാദവും കോടതി അംഗീകരിച്ചില്ല എന്നതാണ് ഈ കേസിന്റെ വിജയമായി കാണേണ്ട വിഷയം. അമേരിക്കൻ മലയാളികളെ ഒരു ചരടിൽ കോർത്തിണക്കുന്ന സംഘടനയാണ് ഫൊക്കാന . ഫൊക്കാനയുടെ 2020-22 നേതൃത്വത്തിന് ഈ കേസുമായി ബന്ധപ്പെട്ട് നിരവധി സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും ഭംഗിയായി പരിപാടികൾ കോ – ഓർഡിനേറ്റ് ചെയ്ത ഫൊക്കാനയ്ക്ക് ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പണവും ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അത്യന്തികമായ വിജയം ഫൊക്കാനയ്ക്ക് ലഭിച്ചത് ഈ സംഘടനയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.ജോർജി വർഗ്ഗീസിന്റെ നേതൃത്വത്തിലെ കമ്മറ്റിയുടെ ലക്ഷ്യം. അമേരിക്കൻ മലയാളികളുടെ നന്മയും, കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിലകൊണ്ട് ഏറ്റവും കൂടുതൽ പ്രവർത്തന പരിപാടികൾ അമേരിക്കയിലും കേരളത്തിലും സംഘടിപ്പിച്ച നേതൃത്വമായിരുന്നു ജോർജി വർഗീസ് ടീമിന്റേത്. അത്തരം പ്രവർത്തനങ്ങൾക്കിടയിൽ കേസ് നടത്തിപ്പും മറ്റുമായി മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ് , സെക്രട്ടറി സജിമോൻ ആന്റണി ടീം സജീവമായിരുന്നു. ഫൊക്കാനയ്ക്കൊപ്പം , ഫൊക്കാനയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു കൊണ്ട് ഈ സംഘടനയെ തകർക്കാൻ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികൾ ചെറുത്ത് തോൽപ്പിക്കണമെന്നും ജെയ്ബു കുളങ്ങര അറിയിച്ചു. ഫൊക്കാനയുടെ വിജയത്തിനായി പ്രവർത്തിച്ച ജോർജ് വർഗ്ഗീസ്, സജിമോൻ ആന്റണി ടീം ,  ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ , സെക്രട്ടറി കല ഷഹി ടീം ഈ കേസിൽ വിജയം ലഭിക്കുന്നതിനായി ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ട എല്ലാവരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.ജോർജി വർഗ്ഗീസിനൊപ്പം , സജിമോൻ ആന്റണിക്കൊപ്പം പ്രവർത്തിക്കാനായത് ഭാഗ്യം. നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ പറ്റിയതും സന്തോഷം.
രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ പരിസമാപ്തി പുതിയ പ്രവർത്തനങ്ങളുടെ തുടക്കം കൂടിയാണ്. പ്രവർത്തനങ്ങൾ തുടരുകയും ജനനന്മയ്ക്ക് ഉതകും വിതം അവയെ അവതരിപ്പിക്കുവാൻ ഫൊക്കാന പുതിയ നേതൃത്വത്തിന് കഴിയട്ടെ.