ഒർലാണ്ടോ:ജെയ്ബു കുളങ്ങര 2024-2026 ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഒർലാണ്ടോ കൺവൻഷൻ നഗറിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.2026 ലെ ഫൊക്കാന കൺവൻഷൻ ചിക്കാഗോയിൽ വച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു ,ഫൊക്കാനയെ സ്നേഹിക്കുന്ന അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനാ ഭാരവാഹികളുടെ സ്നേഹപൂർവമായ നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു .അനുഭാവികളുടെയും സുഹൃത്തുക്കളുടെയും വിപുലമായ സമ്മേളനം വിളിച്ചു കൂട്ടി ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കുമെന്ന് ജെയ്ബു കുളങ്ങര പ്രസ്താവിച്ചു .
