ജലരാശി (കവിത-ശ്രീജ വിജയൻ)

sponsored advertisements

sponsored advertisements

sponsored advertisements

26 February 2022

ജലരാശി (കവിത-ശ്രീജ വിജയൻ)

ടലു കാണണമെനിക്ക്,
തിര നുര ഞ്ഞെത്തും കരയിലിരുന്ന്
കനവു കാണണം.

തിര കര യോട്സല്ലപിക്കുന്ന
തീരത്തിരുന്ന്
കടലു കാണണമെനിക്ക്

വേലിയേറ്റ-യിറക്കത്തിൻ
താളത്തിൽ …..
കാറ്റിൻ ദിശ തേടി
കടലിൽ പോകണമെനിക്ക്

പാഞ്ഞടുത്ത തിരയിൽ
നിന്ന് നനയലിന്റെ ആഴത്തിലേക്ക്

വമ്പൻ തിരമാലകൾക്കു
മേളിലായി
ബോട്ടിറക്കണമെന്നിക്ക് …..

മലയുടെ മനുഷ്യനായല്ല
കടലിന്റെ മനുഷ്യനായിട്ട്
ഇവയ്ക്കിടയിൽ
പുതു സൗഹൃദം തേടിയാടിത്തിമിർക്കണം
താളം തേടണം::…
ഓടി വന്ന് തല്ലിത്തകരുന്ന
തിര കടന്ന്
കണ്ടെത്തൽ നടത്തണമെനിക്ക്
പുതിയ ദ്വീപിനായി,
ആ ഇന്ദ്രനീല ജലരാശിയിൽ കണ്ണഞ്ചിരിക്കേണം

കതിരോൻ മറയുന്ന തീരം തേടി
കടലിൽ പോവണമെനിക്ക്

നീരാവിയാറ്റിയൂതീ മാനത്തെ –
ത്തിക്കണമെനിക്ക്
മഴയുടെ വലിയ തുള്ളികളെ –
തെരഞ്ഞുവച്ചീടേണം

കടലിന്റെ സംഗീത മറിഞ്ഞീടേണം
കാറ്റിനെ ശേഖരിക്കണമെനിക്ക്

കടൽക്കാഴ്ച സമ്പന്നമാക്കീടേണം
കാറ്റിന്റെ സുഗന്ധമെത്തിക്കേണ, മെനിക്ക്

വിശ്വമൊന്നാക്കുന്ന വിശാലതയിൽ
നിറച്ചീടേണം

ശ്രീജ വിജയൻ