ആയിരം കൊല്ലം അന്വേഷിച്ചാലും തെളിവുകൾ ഒന്നും കിട്ടാൻ പോകുന്നില്ല ;ജലീൽ

sponsored advertisements

sponsored advertisements

sponsored advertisements

9 June 2022

ആയിരം കൊല്ലം അന്വേഷിച്ചാലും തെളിവുകൾ ഒന്നും കിട്ടാൻ പോകുന്നില്ല ;ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷാജി കിരൺ സ്വപ്ന സുരേഷിനെ സമീപിച്ച സംഭവം അന്വേഷിക്കണമെന്ന് കെ.ടി ജലീൽ എംഎൽഎ. താൻ നേരത്തെ കൊടുത്ത കേസിന്റെ കൂടെ ഇതുകൂടി അന്വേഷിക്കണമെന്ന് എന്ന് ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി ഇങ്ങനെ കാലിട്ടടിക്കുന്നത് എന്തിനാണ്. എല്ലാ കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതല്ലേ നല്ലത്. യുപി രജിസ്ട്രേഷനുള്ള വണ്ടിയിൽ,ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താൻ വരുന്നു എങ്കിൽ അത് ഏത് പാർട്ടിയുടെ നേതാവാണ് എന്നത് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്നതും അറിയാലോ? അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം.

ആയിരം കൊല്ലം അന്വേഷിച്ചിട്ടും കാര്യമില്ല . ഇ.ഡിയെ ഉപയോഗിച്ച് ആർഎസ്എസും ബിജെപിയും പല ആളുകളെ നിശ്ശബ്ദരാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.