ആത്മ നിന്ദ, നഷ്ടബോധം, വിഷാദം ; ഇരകളെ പൊള്ളിക്കുന്ന യാഥാർത്ഥ്യം (ഡോ.ജയശ്രീ രാധാകൃഷ്ണൻ )

sponsored advertisements

sponsored advertisements

sponsored advertisements


29 April 2022

ആത്മ നിന്ദ, നഷ്ടബോധം, വിഷാദം ; ഇരകളെ പൊള്ളിക്കുന്ന യാഥാർത്ഥ്യം (ഡോ.ജയശ്രീ രാധാകൃഷ്ണൻ )

സ്പോട്ട്‌ലൈറ്റ് എന്നൊരു ഹോളിവുഡ് മൂവി ഉണ്ട്. ബോസ്റ്റൺ ഏരിയയിലെ കാത്തലിക് ചർച്ചിലെ പുരോഹിതർ ചെറിയ ആൺകുട്ടികളെ സെക്ഷ്വൽ അബ്യുസ് നു വിധേയമാക്കിയ സംഭവപരമ്പരകളെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തി ലൂടെ, ബോസ്റ്റൺ ഗ്ലോബ് എന്ന പത്രം പുറത്തു കൊണ്ടു വരുന്നതാണ് ഇതിവൃത്തം.
ആ സിനിമയിൽ എന്നെ ആകർഷിച്ചത് മൂന്ന് കാര്യങ്ങളാണ് 1. എങ്ങനെയാണ് ഇരകളെ വേട്ടക്കാരൻ തിരഞ്ഞെടുക്കുന്നത് 2. എങ്ങനെയാണ് ഇരകളെ വേട്ടക്കാരൻ വശംവദരാക്കുന്നത്.3. വിവിധതരം വേട്ടക്കാരുടെ മനശാസ്ത്രം.
ഈ പറയുന്ന മൂവിയിൽ ഇരയാക്കപ്പെട്ട കുട്ടികളെല്ലാം തന്നെ സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. സിംഗിൾ രക്ഷകർത്താവാൽ വളർത്തപ്പെടുന്നവർ, ദരിദ്രർ, മോശം സാമ്പത്തിക സ്ഥിതി ഉള്ളവർ, ആൾക്കഹോളിക്, ഡ്രഗ് അഡിക്ടസ് ആയ മാതാപിതാക്കൾ തുടങ്ങിയ പശ്ചാത്തലമുള്ള കുടുംബങ്ങളിലെ കുട്ടികളെയാണ് ഇരയാക്കിയത്.
അപ്പോൾ ഇരയുടെ ദൗർബല്യം ഒരു പ്രധാന കാരണമാകാമെന്ന് എനിക്ക് തോന്നുന്നു. ഇരകൾ മറ്റു പലരും ആകാം. സ്ത്രീകൾ, വൃദ്ധർ അങ്ങനെയൊക്കെ.
ഇനി പറയാൻ പോകുന്ന രണ്ടാമത്തെ ഭാഗം, ഇരയെ എങ്ങനെയാണ് വേട്ടക്കാരൻ വശംവദർ ആക്കുന്നത്.
ഇവിടെയാണ് വേട്ടക്കാരന്റെ ജോലിയുടെ രണ്ടാംഭാഗം തുടങ്ങുന്നത്.
ഈ ഭാഗത്തെ കണ്ടീഷനിങ് എന്ന് പറയാം. മലയാളത്തിൽ വളക്കൽ എന്നാണോ ആവോ?
പ്രസ്തുത മൂവിയിൽ വേട്ടക്കാരൻ മാരായ അച്ചന്മാർ, ഇരകളാക്കപ്പെടുന്ന ആൺകുട്ടികൾക്ക് നിരന്തരം ഹോമോ സെക്ഷ്വാലിറ്റി യെ കുറിച്ചുള്ള വീഡിയോകൾ, ഹോമോ സെക്ഷ്വാലിറ്റി ഇതിവൃത്തമാക്കിയ മൂവികൾ തുടങ്ങിയവ തുടങ്ങിയവ കാണിച്ചു കൊണ്ടിരിന്നു. കുട്ടികൾ തുടക്കത്തിൽ ഇതൊക്കെ കാണാൻ വൈമനസ്യം കാണിച്ചെങ്കിലും, ഇതൊന്നും അസാധാരണമായ കാര്യങ്ങൾ അല്ല,എല്ലാവരും ചെയ്യുന്ന ഒരു സാധാരണ കാര്യം മാത്രമാണ് എന്നൊരു തോന്നൽ ഉണ്ടാക്കാനുള്ള ശ്രമം ഒടുവിൽ വിജയിക്കുക തന്നെ ചെയ്തു. പലരും അവിടെ അടിപതറി.നമ്മൾ ഉൾപ്പെടുന്ന സമൂഹം അരുത് എന്ന് കല്പിച്ചിട്ടുള്ള ചില കാര്യങ്ങൾ, സ്വന്തം മനസാക്ഷി അനുവാദം തരാത്ത ചില കാര്യങ്ങൾ ഒക്കെ തന്നെയും വിദഗ്ധമായി കണ്ടീഷൻ ചെയ്താൽ – ഒരു ഇരയെക്കൊണ്ട് ഇതൊക്കെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതുപോലെ തന്നെ ചെയ്യിപ്പി ക്കാൻ ആകും. അങ്ങനെ വേട്ടക്കാരൻ ഇര പോലുമറിയാതെ അവരെക്കൊണ്ട് പലകാര്യങ്ങളും ചെയ്യിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും.
വേട്ടക്കാരൻ ഒരുപക്ഷേ ഒരു വൈകാരിക അത്താണി ആകാം, മാർഗനിർദേശം നൽകുന്ന ഒരാൾ ആകാം, പ്രശ്നങ്ങളിൽ തലചായ്ക്കാൻ ഉള്ള ഒരു തോൾ ആകാം, സുഹൃത്ത് ആകാം, അച്ഛനാകാം,ഗുരു ആകാം….ഇതൊക്ക ഇരയുടെ ഭാവനയിൽ മാത്രമാണ്.
ഈയൊരു ഘട്ടത്തിൽ വേട്ടക്കാരൻ പലരീതികളിൽ ഇരയിൽ ഒരു അധിനിവേശം നടത്തിക്കഴിഞ്ഞിരിക്കും.
ഇനി മൂന്നാമത്തെ ഭാഗം… ഈ ഭാഗത്തെ കുറിച്ച് എനിക്ക് അത്ര വ്യക്തതയില്ല
.കാരണം ഞാൻ മനശാസ്ത്രം പഠിച്ചിട്ടുള്ള ഒരാളല്ല.
എന്നാലും എനിക്ക് മനസ്സിലായത് എന്താണെന്നുവെച്ചാൽ…. നിരന്തരം ഒരുപാടുപേരെ ഇരകളാക്കുന്ന…. വളരെയധികം സ്കിൽഡ് ആയിട്ടുള്ള വേട്ടക്കാർക്ക് ചില പൊതുസ്വഭാവങ്ങൾ ഉണ്ട്.
അവർ ഉപരിപ്ലവമായി മറ്റുള്ളവരെ ആകർഷിക്കാൻ തക്ക എന്തെങ്കിലും പ്രത്യേകതകൾ ( superficial charm) അറിഞ്ഞുകൊണ്ടുതന്നെ കൊണ്ടുനടക്കുന്നവർ ആവാം.
രണ്ടാമത് ഇവർ ഇരയ്ക്ക് വൈകാരികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒട്ടും തന്നെ ബോധവാന്മാർ അല്ലായിരിക്കും.
സമൂഹത്തെയും, നിയമങ്ങളെയും വെല്ലുവിളിക്കുന്നവരും , സദാചാരം എന്നത് തന്നെ ഒരു മോശം കാര്യമാണെന്നും കരുതുന്നവർ ആകാം.
പലവിധത്തിൽ ദൗർബല്യങ്ങൾ ഉള്ള ഇരകളും, അവരുടെ ദൗർബല്യങ്ങൾ മുതലെടുക്കുന്ന വേട്ടക്കാരും അടങ്ങുന്ന ഈ സമൂഹത്തിൽ ഇതൊന്നും തന്നെ പൂർണ്ണമായും ഇല്ലാതെ ആക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
എന്നാലും യുക്തിഭദ്രമായി ചിന്തിക്കുകയും, ലോകത്തെ പല വീക്ഷണകോണിൽ കൂടി കാണാൻ ശ്രമിക്കുകയും, സംഭവ ഗതി കളെ ശെരിയായി വിലയിരുത്തുകയും, നിങ്ങളുടെ കാഴ്ചപ്പാടുകൾ കുറച്ചുകൂടി വിസ്തൃതമാക്കുകയും ചെയ്താൽ, ഒരു പരിധിവരെ ഇതൊക്കെ ഒഴിവാക്കാം
ആത്മ നിന്ദ, നഷ്ടബോധം, കബളിപ്പിക്കപ്പെട്ട തായുള്ള തിരിച്ചറിവ്, അതിനെ തുടർന്ന് വിഷാദം ഇതൊക്ക ഒരു സമയം ഇരകളെ പൊള്ളിക്കുന്ന യാഥാർഥ്യം ആയേക്കാം… പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുത്.

ഡോ.ജയശ്രീ രാധാകൃഷ്ണൻ