കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 March 2022

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിയോടെ റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക നല്‍കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാകും പത്രിക സമര്‍പ്പിക്കുക.

ഇതിനിടെ ജെമി മേത്തറുടേത് പേയ്‌മെന്റ് സീറ്റാണെന്ന് ആര്‍എസ്പി സെക്രട്ടറി എ എ അസീസിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. നേതൃത്വം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ എ എ അസീസ് പ്രതികരണത്തില്‍ നിന്നും മലക്കം മറിഞ്ഞിരുന്നു. രാജ്യസഭാ സ്ഥാര്‍ത്ഥിത്വത്തെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളും കോണ്‍ഗ്രസില്‍ തുടരുകരയാണ്.