32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ; സിറിയക് കൂവക്കാട്ടില്‍ ചെയര്‍മാന്‍

sponsored advertisements

sponsored advertisements

sponsored advertisements

8 April 2022

32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ; സിറിയക് കൂവക്കാട്ടില്‍ ചെയര്‍മാന്‍

മാത്യു തട്ടാമറ്റം

ചിക്കാഗോ : 2022 മെയ് 29 ഞായറാഴ്ച Harper College Volleyball Indoor Stadium (Harper College 1200,  West Algonquin Road, Palatine, Illinois – 60067വച്ച് ചിക്കാഗോ കൈരളി ലയണ്‍സിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന 32-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ചെയര്‍മാനായി ശ്രീ. സിറിയക് കൂവക്കാട്ടിലിനെയും ജനറല്‍ കണ്‍വീനറായി ശ്രീ. ബിജോയി കാപ്പന്‍, ജനറല്‍ കോ-ഓര്‍ഡിനേറ്ററായി ശ്രീ. ജെസ്മോന്‍ പുറമഠത്തില്‍, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ശ്രീ. പ്രദീപ് തോമസിനെയും തെരഞ്ഞെടുത്തു.
നമ്മുടെ ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ ശ്രീ. സിറിയക് കൂവക്കാടന്‍ ഇതിന് മുമ്പ് ചിക്കാഗോയില്‍ നടന്ന ലൂക്കാച്ചന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ജനറല്‍ കണ്‍വീനറും, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഇന്‍റര്‍നാഷണല്‍ വടംവലി മത്സരത്തിന്‍റെ മൂന്നു പ്രാവശ്യത്തെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ച് പരിചയസമ്പന്നനാണ്. നല്ലൊരു കായികപ്രതിഭയും നോര്‍ത്ത് അമേരിക്കയിലെ കലാ-കായിക-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമാണ് അദ്ദേഹം. ടൂര്‍ണമെന്‍റ് ജനറല്‍ കണ്‍വീനര്‍ ശ്രീ. ബിജോയി കാപ്പന്‍ നല്ലൊരു കായികപ്രതിഭയും ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനുമാണ്. ടൂര്‍ണമെന്‍റ് കോ-ഓര്‍ഡിനേറ്ററായി വന്നിരിക്കുന്നത് ശ്രീ. ജെസ്സ്മോന്‍ പുറമഠത്തില്‍ ആണ്. അദ്ദേഹത്തെപ്പറ്റി പറയുകയാണെങ്കില്‍ പ്രസംഗമല്ല പ്രവര്‍ത്തനമാണ് അദ്ദേഹത്തിന് മുഖ്യം. അദ്ദേഹം ഒരു നല്ല സംഘാടകനും കായികപ്രതിഭയുമാണ്. ടൂര്‍ണമെന്‍റിന്‍റെ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത് ശ്രീ. പ്രദീപ് തോമസിനെയാണ്. അദ്ദേഹം ചിക്കാഗോ കൈരളി ലയണ്‍സിന്‍റെ ഒരു മുതല്‍ക്കൂട്ടാണ്. നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന നല്ലൊരു വോളിബോള്‍ കളിക്കാരന്‍ കൂടിയാണ്. ഇവരെ ഈ ടൂര്‍ണമെന്‍റിന്‍റെ നേതൃത്വത്തിലേക്ക് കിട്ടിയത് ടൂര്‍ണമെന്‍റിന് ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ലെന്ന് കൈരളി ലയണ്‍സ് പ്രസിഡന്‍റ് സിബി കദളിമറ്റം പറഞ്ഞു.
ഇന്ത്യന്‍ വോളിബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ജിമ്മി ജോര്‍ജ്ജ് എന്ന അതുല്യപ്രതിഭയുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടത്തിവരുന്ന ഈ വോളിബോള്‍ മാമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും വോളിബോള്‍ പ്രേമികളെയും ചിക്കാഗോ കൈരളി ലയണ്‍സിന്‍റെ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കദളിമറ്റം (പ്രസിഡന്‍റ്), അലക്സ് കാലായില്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് കുര്യന്‍ (സെക്രട്ടറി), പ്രിന്‍സ് തോമസ് (ട്രഷറര്‍), മാത്യു തട്ടാമറ്റം (ജോയിന്‍റ് സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആര്‍.ഒ.), റിന്‍റു ഫിലിപ്പ് (ഓഡിറ്റര്‍) എന്നിവര്‍ സംയുക്തമായി സ്വാഗതം ചെയ്യുന്നു.

Sibi Kadalimattom (President)
Cyriac Koovakattil (Chairman)
Bijoy Kappen (General Convenor)
Jessmon Puramadathil (Co-ordinator)
Pradeep Thomas (Finance Committee Chairman)