32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഗംഭീര തുടക്കം ;വിജയികളെ ഇന്നറിയാം

sponsored advertisements

sponsored advertisements

sponsored advertisements

29 May 2022

32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഗംഭീര തുടക്കം ;വിജയികളെ ഇന്നറിയാം

മാത്യു തട്ടാമറ്റം

ചിക്കാഗോ:ലോക വോളിബോൾ പ്രേമികളുടെ ഹരമായിരുന്ന ജിമ്മിജോർജിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് നടത്തുന്ന ചിക്കാഗോ കൈരളി ലയൺസിന്റെ നേതൃത്വത്തിൽ നടക്കുന്ന 32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം . മെയ് 29 ഞായറാഴ്ച Harper College Volleyball Indoor Stadium (Harper College 1200, West Algonquin Road, Palatine, Illinois – 60067) വച്ച് മുൻ ഇന്ത്യൻ വോളിബോൾ ടീം പ്ലെയർ അബ്ദുൾ റസാഖ് ടൂർണമെന്റ് ഉത്‌ഘാടനം ചെയ്തു .

നോർത്ത് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ സംഘടിപ്പിച്ചു വന്ന വോളിബോൾ ടൂർണമെന്റ് ഈ വര്ഷം ചിക്കാഗോയിൽ വച്ച് നടത്തുമ്പോൾ വോളിബോൾ പ്രേമികൾ എല്ലാം സന്തോഷത്തിലാണ് .കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന മത്സരം കൂടിയാണ് ഇത് .ജിമ്മി ജോർജ്ജിന്റെ സ്മരണയിൽ കൃത്യമായി എല്ലാ വർഷവും നടക്കുന്ന മത്സരം കൂടിയാണ് ഇത് .

ചിക്കാഗോ കൈരളി ലയൺസിന്റെ നേതൃത്വത്തിൽ നടക്കുന്ന വോളിബോൾ മാമാങ്കത്തിന് അമേരിക്കയുടെ എല്ലാ സ്റ്റേറ്റിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത് .ഇന്ത്യൻ വോളിബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ജിമ്മി ജോർജ്ജ് എന്ന അതുല്യപ്രതിഭയുടെ ഓർമ്മയ്ക്കായി എല്ലാവർഷവും നോർത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടത്തിവരുന്ന ഈ വോളിബോൾ മാമാങ്കത്തിന് ചിക്കാഗോ കൈരളി ലയൺസിനു ആതിഥേയത്വം വഹിക്കുവാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൈരളി ലയൺസ് പ്രസിഡന്റ് സിബി കദളിമറ്റം അറിയിച്ചു .

ടൂർണമെന്റിന്റെ ചെയർമാൻ സിറിയക് കൂവക്കാട്ടിൽ , ജനറൽ കൺവീനർ ബിജോയി കാപ്പൻ, ജനറൽ കോ-ഓർഡിനേറ്റർ ജെസ്‌മോൻ പുറമഠത്തിൽ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോമസ് . ടൂർണമെന്റ് കോ-ഓർഡിനേറ്റർ ജെസ്സ്‌മോൻ പുറമഠത്തിൽ ,ചിക്കാഗോ കൈരളി ലയൺസിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിബി കദളിമറ്റം (പ്രസിഡന്റ്),അലക്‌സ് കാലായിൽ (വൈസ് പ്രസിഡന്റ്), സന്തോഷ് കുര്യൻ (സെക്രട്ടറി), പ്രിൻസ് തോമസ് (ട്രഷറർ), മാത്യു തട്ടാമറ്റം (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആർ.ഒ.), റിന്റു ഫിലിപ്പ് (ഓഡിറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് 32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിനു നേതൃത്വം നൽകുന്നത് .