32-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ചിക്കാഗോയില്‍

sponsored advertisements

sponsored advertisements

sponsored advertisements

2 April 2022

32-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ചിക്കാഗോയില്‍

വടക്കേ അമേരിക്കന്‍ മലയാളി വോളിബോളിന്‍റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ചിക്കാഗോയുടെ മണ്ണില്‍ 32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന് 2022 മെയ് 29-ാം തീയതി ഞായറാഴ്ച Harper College Volleyball Indoor Stadium (Harper College 1200, West Algonquin Road, Palatine, Illinois – 60067 കൊടി ഉയരുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കോവിഡ് എന്ന മഹാമാരിയില്‍ ലോകം പകച്ചു നില്‍ക്കുകയായിരുന്നല്ലോ. എങ്കിലും മലയാളികള്‍ ജിമ്മി ജോര്‍ജ് വോളിബോള്‍ ഇതിഹാസത്തെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണല്ലോ.
ഇന്ത്യന്‍ വോളിബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ജിമ്മി ജോര്‍ജ് എന്ന അതുല്യപ്രതിഭയുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടത്തിവരുന്ന ഈ വോളിബോള്‍ മാമാങ്കം ഈ വര്‍ഷം ചിക്കാഗോയില്‍ നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ മഹാവോളിബോള്‍ ടൂര്‍ണമെന്‍റിനെ ചിക്കാഗോയിലെ എല്ലാ വോളിബോള്‍ പ്രേമികളും ചിക്കാഗോ കൈരളി ലയണ്‍സിനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
മെയ് 29-ാം തീയതി നടക്കാന്‍ പോകുന്ന ഈ ടൂര്‍ണമെന്‍റിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളെയും വോളിബോള്‍ പ്രേമികളെയും സ്വാഗതം ചെയ്യുന്നു.

മാത്യു തട്ടാമറ്റം

Sibi Kadalimattom
Mathew Thattamattom
Jose Manakatte
Alex Kalayil
Prince Thomas
Santhosh Kurian
Rintu Philip