32-ാമത് ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റ് ഡാളസ് വിജയിച്ചു ;ചിക്കാഗോ റണ്ണേഴ്‌സ് അപ്പ്

sponsored advertisements

sponsored advertisements

sponsored advertisements

30 May 2022

32-ാമത് ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റ് ഡാളസ് വിജയിച്ചു ;ചിക്കാഗോ റണ്ണേഴ്‌സ് അപ്പ്

മാത്യു തട്ടാമറ്റം

ചിക്കാഗോ: 32-ാമത് ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റ് വാശിയേറിയ മത്സരത്തിൽ ഡാളസ് സ്ടൈക്കേഴ്സ് ജിമ്മി ജോർജ് മെമ്മോറിയൽ ട്രോഫിയിൽ മുത്തമിട്ടു.മുൻ ഇന്ത്യൻ വോളിബോൾ താരങ്ങളായ അബ്ദുൾ റസാക്കും ,വാൾട്ടർ ബെഞ്ചമിനും ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു . വാശിയേറിയ മത്സരത്തിനാണ് ഇന്ന് ചിക്കാഗോ കായിക സമൂഹം സാക്ഷിയായത്.


ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ചിക്കാഗോയും റോക്ക് ലാന്റും ഏറ്റുമുട്ടി . വാശിയേറിയ മത്സരത്തിൽ ചിക്കാഗോ കൈരളി ലയൺസ് വിജയിച്ച് ഫൈനലിൽ എത്തി. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഡാളസും കാലിഫോർണിയയും ശക്തിയേറിയ മത്സരം കാഴ്ച്ച വെച്ചു . ഡാളസ് ഫൈനലിൽ എത്തി, തുടർന്നു നടന്ന ചിക്കാഗോ ഡാളസ് മത്സരം കാണികളെ ആവേശത്തിലാഴ്ത്തി . കൈരളി ലയൺസും, ഡാളസ് സ്ട്രൈക്കേഴ്സും ഒപ്പത്തിനൊപ്പം വാശിയേറിയ പോരാട്ടം തന്നെ നടത്തി. ഒടുവിൽ ഡാളസ് സ്ട്രൈക്കേഴ്സ് വിജയ കിരീടം ചൂടി. ചിക്കാഗോ കൈരളി ലയൺസ് റണ്ണേഴ്‌സ് അപ്പ് ആയി.

32-ാമത് ജിമ്മി ജോർജ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തിയായി.മുൻ ഇന്ത്യൻ വോളിബോൾ ടീം പ്ലെയർ അബ്ദുൾ റസാഖ് ആണ് ടൂർണമെന്റ് ഉദ്ഘാടനം നിർ വഹിച്ചത് . വോളി ബോൾ അക്കാദമി ആരംഭിക്കുവാൻ അമേരിക്കയിലെ വോളിബോൾ പ്രേമികൾ മുൻ കൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോക വോളിബോൾ പ്രേമികളുടെ ഹരമായിരുന്ന ജിമ്മിജോർജിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് നടന്ന 32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിനു ആതിഥേയത്വം വഹിച്ചത് ചിക്കാഗോ കൈരളി ലയൺസ് ആയിരുന്നു . മെയ് 29 ഞായറാഴ്ച ഹാർപ്പർ കോളേജ് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ടൂർണമെന്റ് .ജിമ്മി ജോർജ്ജിന്റെ സ്മരണയിൽ കൃത്യമായി എല്ലാ വർഷവും നടക്കുന്ന മത്സരം കൂടിയാണ് ഇത് .
ചിക്കാഗോ കൈരളി ലയൺസിന്റെ നേതൃത്വത്തിൽ നടന്ന വോളിബോൾ മാമാങ്കത്തിന് അമേരിക്കയുടെ എല്ലാ സ്റ്റേറ്റിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത് .

ടൂർണമെന്റിന്റെ ചെയർമാൻ സിറിയക് കൂവക്കാട്ടിൽ , ജനറൽ കൺവീനർ ബിജോയി കാപ്പൻ, ജനറൽ കോ-ഓർഡിനേറ്റർ ജെസ്‌മോൻ പുറമഠത്തിൽ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോമസ് . ടൂർണമെന്റ് കോ-ഓർഡിനേറ്റർ ജെസ്സ്‌മോൻ പുറമഠത്തിൽ ,ചിക്കാഗോ കൈരളി ലയൺസിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിബി കദളിമറ്റം (പ്രസിഡന്റ്),അലക്‌സ് കാലായിൽ (വൈസ് പ്രസിഡന്റ്), സന്തോഷ് കുര്യൻ (സെക്രട്ടറി), പ്രിൻസ് തോമസ് (ട്രഷറർ), മാത്യു തട്ടാമറ്റം (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആർ.ഒ.), റിന്റു ഫിലിപ്പ് (ഓഡിറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് 32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിനു നേതൃത്വം നൽകി .

32-ാമത് ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റ്
ചിത്രങ്ങളിലൂടെ