ഒരു നൂറു സ്വപ്നമായ്
നിന്നിലേയ്ക്കണയുന്ന
നീർമണിത്തുള്ളിയെ
നുള്ളിനോവിക്കാതെ നീ .
അഗ്നിസാക്ഷിയായ്
നീയേകിയ പൂത്താലി
സ്നേഹവർണമായ്
നീ ചാർത്തിയ സിന്ദൂരം
കനവിന്റെ കതിരാണ്
മോഹത്തിൻ നിറവാണ്.
അന്ത്യമാം നാൾ വരെ
നീയാകും തണലിന്റെ
കുളിരായി മാറുവാൻ
മോഹിച്ച പെണ്ണവൾ
നശ്വരമാകുമീ
ജീവിതപന്ഥാവിൽ
മിന്നുന്ന പൊന്നിന്റെ
വെട്ടത്തിൽ മയങ്ങാതെ
നിന്നിടം നെഞ്ചിലെ
കനലായ് ചേർക്കു നീ