തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ട് തേടി ഡോ. ജോ ജോസഫ് മമ്മൂട്ടിയുടെ വീട്ടില്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 May 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ട് തേടി ഡോ. ജോ ജോസഫ് മമ്മൂട്ടിയുടെ വീട്ടില്‍


കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിറയുന്നു. ഞായറാഴ്ച രാവിലെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി ഡോ ജോ ജോസഫ് വോട്ട് തേടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന്റെ അനുഭവം ഡോക്ടര്‍ പങ്കുവെച്ചു.

മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് ഒരിക്കല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണെന്നും ഡോ ജോ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. തൃക്കാക്കരയുടെ വികസനത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കി.

ഫെയ്സ്ബുക്ക് കുറിപ്പ്

മഹാനടനോടൊപ്പം…

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.

കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. കൊച്ചി മേയറും സിപിഐ എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. എം അനില്‍ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കി.
മഹാനടന് നന്ദി …
ഡോ.ജോ ജോസഫ്‌