തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 May 2022

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥിയാകും. ഇടതുമുന്നണി കൺവീനർ ഇപി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജൻ പറഞ്ഞു

കേരളത്തിന്റെ സമഗ്രമായ വികസനം മുൻനിർത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എൽഡിഎഫ് സർക്കാർ നടപ്പിലാക്കായി ജനോപകാരനടപടികൾ തെരഞ്ഞടുപ്പിൽ എൽഡിഎഫിന് സഹായകമായും. മോദി സർക്കാരിനെതിരെ ഒരു ബദലായി പിണറായി സർക്കാർ മുന്നോട്ടുപോകുകയായാണ്. തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കുമെന്ന് ജയരാജൻ പറഞ്ഞു

യുഡിഎഫ് ദുർബലമാകുകയായാണ്. മുന്നണിയിൽ ഓരോ പാർട്ടിയും അകന്നുപോകുകയാണെന്നും ജയരാജൻ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.