പുതുമുഖങ്ങളുമായി സിപിഎം സംസ്ഥാന സമിതി, ബ്രിട്ടാസും സമിതിയിലേക്ക്

sponsored advertisements

sponsored advertisements

sponsored advertisements

4 March 2022

പുതുമുഖങ്ങളുമായി സിപിഎം സംസ്ഥാന സമിതി, ബ്രിട്ടാസും സമിതിയിലേക്ക്

കൊച്ചി: പുതുമുഖങ്ങളുമായി സിപിഎം സംസ്ഥാന സമിതി.  മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് സി.പി.എം സംസ്ഥാന സമിതിയില്‍. എ.കെ.ജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് നേരിട്ടാണ് ബ്രിട്ടാസ് സംസ്ഥാന സമിതിയിലെത്തുന്നത്.

കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകും.

ഇവര്‍ക്ക് പുറമെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീം, ജില്ല സെക്രട്ടറിമാരായ എ.വി റസല്‍, ഇ.എന്‍ സുരേഷ് ബാബു, സി.വി വര്‍ഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും.

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരെയും ഒപ്പം മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, എം.സ്വരാജ് എന്നിവരെയും കെ. അനില്‍ കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 89 അംഗ സമിതിയെയാകും സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.