ജോൺ പുതുശ്ശേരിൽ സംസ്കാരചടങ്ങുകൾ മാർച്ച് 11,12 തീയതികളിൽ

sponsored advertisements

sponsored advertisements

sponsored advertisements

27 February 2022

ജോൺ പുതുശ്ശേരിൽ സംസ്കാരചടങ്ങുകൾ മാർച്ച് 11,12 തീയതികളിൽ

ചിക്കാഗോ : താമ്പായിൽ വെച്ച് നിര്യാതനായ ചിക്കാഗോയിലെ വ്യവസായപ്രമുഖനും കിടങ്ങൂർ സ്വദേശിയുമായ ജോൺ പുതുശ്ശേരിലിൻറെ സംസ്കാരചടങ്ങുകൾ മാർച്ച് 11 ,12 തീയതികളിൽ ഷിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്നതാണ് .മാർച്ച് രണ്ടിന് ബുധനാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കമ്മ്യുണിറ്റി സെന്ററിൽ പൊതുദർശനം നടക്കും.

മാർച്ച് 11 വെള്ളിയാഴ്ച മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ വൈകുന്നേരം 4 മുതൽ 8 മണി വരെ പൊതുദർശനം .മാർച്ച് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം സംസ്കാരം നടക്കും .

ഭാര്യ മോളി പതിയിൽ കുടുംബാംഗമാണ് .മക്കൾ : സബീന ,മാറ്റ് ,റോബിൻ, ജാസ്മിൻ
മരുമക്കൾ :ജോജി ,ദീപ്തി, ഷിനോ
സഹോദരങ്ങൾ: പരേതനായ ജോസഫ് , മാത്യു ,ജോർജ് ,തോമസ്, മേരി കദളിമറ്റം.

ചിക്കാഗോയിലെ ആദ്യകാല മലയാളികളിൽ പ്രമുഖനും , പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള കിടങ്ങൂർ സ്വദേശിയായ ജോൺ പുതുശ്ശേരിലിന്റെ വേർപാട് തികച്ചും വേദനാജനകമാണെന്ന് കെ സി സി എൻ എ പ്രസിഡൻറ് സിറിയക്ക് കൂവക്കാട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചിക്കാഗോ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിന്റെ സ്ഥാപനത്തിനും വികസനത്തിനും ജോൺ പുതുശ്ശേരിൽ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് കെ സി എസ് പ്രസിഡന്റ് തോമസ് പൂതക്കരി പറഞ്ഞു. അമേരിക്കയിലേക്ക് കുടിയേറുവാൻ നിരവധി കുടുംബങ്ങൾക്ക് അത്താണിയായി നിലകൊണ്ട ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു ജോൺ പുതുശ്ശേരിൽ.