ജോൺ പുതുശ്ശേരിലിന്റെ നിര്യാണത്തിൽ ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് അനുശോചിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

6 March 2022

ജോൺ പുതുശ്ശേരിലിന്റെ നിര്യാണത്തിൽ ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് അനുശോചിച്ചു

ചിക്കാഗോ: ചിക്കാഗോയിലെ സാമൂഹിക സാംസ്കാരിക കായിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ജോൺ പുതുശ്ശേരിലിന്റെ നിര്യാണത്തിൽ ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് അനുശോചനം രേഖപ്പെടുത്തി. മാർച്ച് നാലിന് ചിക്കാഗോയിൽ നടന്ന അനുശോചന യോഗത്തിൽ ജോൺ പുതുശ്ശേരിലിന് ചിക്കാഗോ ഫ്രണ്ട്സ് ക്ലബുമായി ഉണ്ടായിരുന്ന ബന്ധം വളരെ വിലപ്പെട്ടതായിരുന്നു എന്ന് ചിക്കാഗോ ഫ്രണ്ട്സ്ക്ലബ്ബ് പ്രസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു. ക്ലബിന്റെ നിരവധി പരിപാടികൾക്ക് സാമ്പത്തിക സഹായ സഹകരണങ്ങൾ നൽകിയിട്ടുണ്ട് .

ചിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബ് സെക്രട്ടറി മിബിൻ ചാക്കോ തടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചിക്കാഗോയുടെ കലാ കായിക രംഗങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന ജോൺ പുതുശ്ശേരിലിന്റെ നിര്യാണം ചിക്കാഗോയുടെ സാംസ്കാരികരംഗത്ത് തീരാ നഷ്ടമാണെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.

വൈസ് പ്രസിഡന്റ് ജ്യോതിഷ് തെങ്ങനാട്ട്, ജോയിന്റ് സെക്രട്ടറി മാത്യു കല്ലിടുക്കിൽ, ട്രഷറർ ജോൺസൺ ചെമ്മാന്ത്ര എന്നിവർ അനുശോചന പ്രസംഗം നടത്തി. ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.