ഓർമ്മകൾ അക്കേഷ്യ മരത്തിന്റെ കറപോലെ(ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ )

sponsored advertisements

sponsored advertisements

sponsored advertisements

12 February 2023

ഓർമ്മകൾ അക്കേഷ്യ മരത്തിന്റെ കറപോലെ(ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ )

ഗെഹീനയിലെ വിലാപങ്ങൾ

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

ഓർമ്മകളെ അവനെന്നും ജീവിതത്തിന്റെ കാഠിന്യത്തെ കുറയ്ക്കാൻ ഉപയോഗിച്ചിരുന്നു . വിസ്കിയുടെ കയ്പ്പിനെ ചെറുതായൊന്നു ലാഘവപ്പെടുത്താനും മയപ്പെടുത്താനും ചേർക്കുന്ന അക്കേഷ്യ മരത്തിന്റെ കറപോലെ . ഇന്നും അവനോർമയിൽ നിന്നും ചികഞ്ഞെടുത്തു അല്പം കറകളെ ഭൂതകാലങ്ങളിൽ നിന്നും . ഒരുതരം കതാർസിസ് , വളരെ ചെറുപ്പത്തിലേ സ്വയം പരീക്ഷിച്ചിരുന്നവൻ , കുറ്റബോധത്തിൽ നിന്നും രക്ഷപെടാൻ .

അറുപതുകളുടെ അവസാനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്യാപ്പിറ്റേഷൻ ഫീ കൊടുക്കാൻ തയ്യാറായിട്ടും അഡ്മിഷൻ കിട്ടാതിരുന്നൊരു കുട്ടനാടൻ കുരുത്തം കെട്ടവന്റെ കഥ .
കൊടുത്തും കൊണ്ടും വാങ്ങിച്ചും കോളേജുകളിൽ നിന്നും കോളേജുകളിലേക്കു , അവസാനം ചെന്നെത്തിയത് തുണിമില്ലുകളുടെ നഗരത്തിലേക്ക് . ഭാംഗും ദുബേരയും കഴിച്ചു രത്‌ലാമിലും , ഭോപ്പാലിലും അഴുക്കു ചാലുകളിൽ .
നഗരത്തിലെ കോളേജിൽ ബി എസി കഴിഞ്ഞപ്പോൾ 53 ശതമാനം ഫൈനൽ പരീക്ഷയിൽ .മെറിറ്റും കൂട്ടത്തിൽ ഒരു 30000 കൊടുത്താൽ 69 ൽ ടി ഡി മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടും . ഭാഗ്യക്കേടിനു അവർക്കാവിശ്യം 56 ശതമാനം മാർക്കും 30000 വും . വിട്ടുകളഞ്ഞാമോഹങ്ങൾ, 68 ൽ അപ്പൻ തുടങ്ങിയ ടൗണിലെ മെഡിക്കൽ ഷോപ്പിൽ പാർട്ണറായി തുടങ്ങി കഷ്ടിച്ചൊരവര്ഷം . പുതിയ ബന്ധങ്ങളും കൂട്ടുകാരും . വല്ലപ്പോഴുമൊക്കെ കടയിൽ വരികയും പോവുകയും . പഴയകൂട്ടുകാരെ മറക്കാനാവുന്നില്ല . ശ്രേമിച്ചാലും ഒരു പുളിച്ചുതികട്ടൽ പോലെ പഴയ ഓർമ്മകൾ . ഒരിക്കലും മറക്കാനാവാത്ത തേവരെയിലെയും മാന്നാനത്തെയും ഓർമ്മകൾ . മുല്ലക്കൽ ചിറപ്പും രാത്രി ആഘോഷങ്ങളും നരസിംഹപുരം ലോഡ്ജിലെ താമസവുമോക്കെ അവനെ പൂർണ്ണമായി മാറ്റിമറിച്ചു . അവനറിയാതെ തന്നെ ഒരു റിബലാവുകയായിരുന്നു .ഒരു പുരുഷായുസ്സുകൊണ്ട് ചെയ്യാവുന്ന തെറ്റുകൾ അവനെ തേടിയെത്തി ഇതിനകം .
എരമല്ലൂരെ ഗ്രാമച്ചന്തയും പോഞ്ഞിക്കരെ നല്ല കരിമീൻ കറിയും കള്ളും അന്വേഷിച്ചും നടന്നവന് 53 ശതമാനം കിട്ടിയത് തന്നെ ഭാഗ്യം . കൊച്ചാപ്പി സാറിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി അവസാനവര്ഷം . കോളേജിൽ പോവുകയോ പോവാതിരിക്കുകയോ ചെയ്യാം . കൂട്ടത്തിൽ സ്ഥലത്തെ പ്രധാന പയ്യൻസായി അവർ മൂന്നുപേർ . വളരെ സാത്ത്വികനും നല്ലവനുമായ കൊച്ചാപ്പി സാർ മാത്തമാറ്റിക്സിന്റെ പ്രൊഫസർ . താമസിക്കുന്നത് ചാക്കോള കോളനിയിലെ സാമാന്യം നല്ല ഒരുവീട്ടിൽ . എല്ലാ വീകെന്റിലും സാറു വീട്ടിൽ പോകും . കുക്ക് ചെയ്യാനൊരു പയ്യനുണ്ട് . ഭക്ഷണം രാവിലെ ഒരു കാപ്പിയിൽ ആരംഭിക്കും . മിക്കവാറും ഉപ്പുമാവും ഏത്തക്കാപുഴുങ്ങിയതും രാവിലെ . ഗസ്റ്റായി താമസിക്കുന്ന പിള്ളേര് കോളേജിൽ പോകുന്നുണ്ടോയെന്നോ മറ്റെവിടെയോ പോകുന്നോ എന്ന് സാര് അന്വേഷിക്കുണ്ടായിരുന്നില്ല . എല്ലാ മാസാവസാനത്തിലും 100 രൂപ പേയിങ് ഗസ്റ് ഫീയായി കൊടുക്കണം .
ഉച്ചയൂണ് കോളേജ് ഹോസ്റ്റലിലെ മെസ്സിൽ . രോഡരികിലെ മെയിൻ ഹോസ്റ്റലിലെ മെസ്സിൽ അന്നൊക്കെ നല്ല ശാപ്പാടായിരുന്നു . ചോദിക്കുന്ന പൈസ കൊടുക്കണമെന്ന് മാത്രം .
ഇനി മെസ്സിലെ ശാപ്പാട് വേണ്ടങ്കിൽ കോളേജിന്റെ തൊട്ടു പടിഞ്ഞാറു വശത്തൊരു ഹോട്ടലുണ്ടായിരുന്നു . ഉഴപ്പന്മാരും ചട്ടമ്പിമാരും സ്ഥലത്തെ പ്രമാണിമാരും കൂടുന്ന ആ ഹോട്ടലിലായിരുന്നു പ്രധാന പയ്യൻസെല്ലാം രാവിലെയും ഉച്ചക്കും വൈകുന്നേരങ്ങളിലുമൊക്കെ .
സിനിമ പ്രൊഡ്യൂസറുടെ മകൻ മസിൽമാൻ സാജുവും കോളേജ് ചെയർമാനൊരു കുറവിലങ്ങാടുകാരനും പിന്നെ പ്രധാന പയ്യൻസിലൊരാളായി അവനും . അങ്കോം കാണാം താളിമോടിക്കാം പിന്നെ സ്ഥലത്തെ പ്രധാന ടൈപ്പിസ്റ്റ് ആയ പേളിയേം കാണാം .

ഒറിജിനൽ കൊക്ക കോളയിൽ സാലിസിലിക്കാസിഡ് ചേർന്ന ടാബ്ലെറ്സ് ചേർത്തുകുടിച്ചപ്പോൾ ദേഹമാകെ രോമങ്ങൾ എഴുനേറ്റു നിന്നപോലെ .
രണ്ടുകൊല്ലം ഹോസ്റ്റലിൽ അടിച്ചുപൊളിച്ചു നടന്നപ്പോഴും പഠനത്തിൽ നിന്ന് അധികമൊന്നും പുറകോട്ടു പോയില്ല .
രണ്ടാം കൊല്ലാതെ പബ്ലിക് പരീക്ഷയിൽ ചെമിസ്ട്രിക്ക്‌ കിട്ടിയ 76 ശതമാനമാവാനേ അത്ഭുതപ്പെടുത്തി . കെമിസ്ട്രി പ്രൊഫെസ്സർ മൊട്ട വര്ഗീസും സുവോളജി പഠിപ്പിച്ചിരുന്ന ഫാദർ റെക്ടവും അവനെ ഓർമ്മപ്പെടുത്തി മെഡിക്കൽ കോളേജ് അഡ്മിഷൻ .
ഡിസെക്ഷൻ ട്രേയിൽ തവളയുടെ കുടൽ ഭാഗത്തെ ഐഡന്റിഫയി ചെയ്യാൻ ആവശ്യപ്പെട്ട പ്രഗത്ഭനായ പ്രൊഫെസ്സർ അച്ചന് ഫാദർ റെക്ടാമെന്ന വിളിപ്പേര് കുട്ടികൾക്കിടയിൽ . അദ്ദേഹത്തിന് വന്കുടലിനെന്തോ അസുഖമുണ്ടായിരുന്നു . ആർക്കുമൊരിക്കലും ഉപകാരമല്ലാതെ ഒന്നും ചെയ്തില്ലാത്ത അച്ഛനും കിട്ടി നല്ല ഒരു പേര് , ഫാദർ റെക്റ്റം . ഫാദർ ഉണ്ടംപൊരിയും , ഫാദർ കടമറ്റവും ഫാദർ കന്നുകാലിയും മറ്റു പലരുടേയും വിളിപ്പേരുകൾ . അത്യാവിശ്യമില്ലാത്ത ഒരു കുമ്പസാരചോദ്യത്തിനു പ്രതികാരമായി അന്നത്തെ പ്രൊക്യൂറേറ്ററാച്ചന് ഏതോ വിരുതൻ നൽകിയ കന്നുകാലി പേരല്പം ക്രൂരമായി പോയി .

ഒറ്റ ദിവസവും ഹോം വർക്ക് ചെയ്യാതെ ക്ലാസ്സിൽ സ്വപ്നവും കണ്ടിരുന്ന അവൻ സഹപാഠികൾക്കും അദ്ധ്യാപകർക്കുമൊരു അതിശയമായിരുന്നു . ഉറങ്ങുന്ന കണ്ണുകളും കറുത്ത പൊട്ടുകൾ മുഖമാകെയുണ്ടായിരുന്ന ഒരു പയ്യൻ .
നഗരത്തിൽ ഏതു സിനിമ റിലീസ് ചെയ്താലും ആദ്യത്തെ ഷോ തന്നെ കണ്ടിരുന്നവൻ, കോളേജിൽ അവൻ മാത്രം .
തകഴിയുടെ ചെമ്മീൻ , സിനിമയായി റിലീസ് ചെയ്തത് ശ്രീധറിൽ . ആദ്യത്തെ ദിവസം മാറ്റിനി കണ്ടവൻ . തൊഴിലാളിയുടെ ദിവസശമ്പളം ഒരു രൂപയായിരുന്ന അക്കാലത്തു ബ്ലാക്കിൽ വാങ്ങിച്ച ടിക്കറ്റിന്റെ വില 11 രൂപ . കൊടുക്കുവാൻ അവനു യാതൊരു സന്ദേഹവും ഉണ്ടായില്ല . അന്നൊക്കെ എന്നും അവനങ്ങനെ .

കൊച്ചിയിൽ 70 എം എം ൽ സൈന തിയേറ്റർ ഉൽഘാടനം ചെയ്തപ്പോഴും ആദ്യത്തെ ദിവസം അവനുണ്ടായിരുന്നു . അമേരിക്കൻ സോഡാ കൊക്ക കോള കൊച്ചിയിൽ വിപണനം ചെയ്തപ്പോഴും അവനുണ്ടായിരുന്നു മുൻപന്തിയിൽ . തേങ്ങാ അരച്ച നെയ്മീൻ കറിയും ബീഫും ഉൾപ്പെടെ ഊണിനു എംജി റോഡിലെ ബ്രീസിൽ അന്ന് ഒരു രൂപമാത്രമുള്ളപ്പോഴാണവൻ കോളക്കു ഒറ്റ രൂപ മുടക്കുക . എട്ടു രൂപക്കാന്നൊരു പെണ്ണിനേയും കിട്ടുമെന്നൊക്കെ , ചുള്ളിക്കലും , ജനറൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറങ്ങളിൽ മറച്ചു കെട്ടിയ ഓലപ്പുരകളിലും .
അവര് മൂന്നുപേർ , എന്നുമവർ ഒന്നുപോലെ , ഉടുപ്പിലും എടുപ്പിലും നടപ്പിലും .

ജനുവരിയുടെ കൊടുംതണുപ്പിലും അവന്റെ മനസ്സ് വീണ്ടും മറ്റൊരു അക്കേഷ്യ മരത്തിന്റെ കറയുടെ കഥയോർത്തെടുത്തു .

ഇടവകപ്പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളോഘോഷം ജനുവരിയിലൊരുദിവസം ലോകമെമ്പാടും ആഘോഷിക്കുന്നുണ്ടെല്ലോ . അവന്റെ ഇടവകയിലെ എല്ലാക്കൊല്ലവും ഈ തിരുന്നാൾ ആഘോഷിക്കുമായിരുന്നു .
കെട്ടുവള്ളങ്ങളിൽ , സെബസ്ത്യാനോസിന്റെ കഴുന്നുമായി കുറേപ്പേർ തോടുകളിലും ആറുകളിലുമായി മിക്കവാറും ചെന്നെത്താവുന്ന വീടുകളിലും കയറിഇറങ്ങുമായിരുന്നു . സാധാരണയായി അവർ അട്ടഹസിച്ചു പാടുന്ന ഒരു മുദ്രാവാക്യമുണ്ട് ” പഞ്ഞം പട വസന്തകളിൽ നിന്നു രക്ഷിക്കുന്ന വിശുദ്ധ സെബാസ്ത്യാനോസ് വാഴുക വാഴുകയെന്നു ” . കേഴ്വിക്കാരിൽ ആവേശവും അവോളും ഉയർത്തുന്ന ഇത്തരം പ്രാർത്ഥനകളിൽ ഇതര മതക്കാരും തികഞ്ഞ ഭക്തിയോടെ പങ്കെടുത്തിരുന്നു . ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . മസൂരിയും ചിക്കെൻ പോസ്സുമൊക്കെ പടരുന്ന മാസമായിരുന്നു ജനുവരിയോടെ പകുതി കഴിയുമ്പോൾ . ചെല്ലുന്ന വീടുകളടുക്കുമ്പോൾ കതിന വെടിവയ്ക്കുന്ന പതിവുമുണ്ടായിരുന്നു . കതിന വെടിയിൽ പേടിച്ചോടുന്ന വസുരിയും ചിക്കെൻ പോക്സുംഒക്കെ അവരുടെ ഭാവനയിൽ .
പക്ഷെ ഇങ്ങനെ ബഹളം വയ്ക്കുന്ന ഇവരിൽ ചിലരെങ്കിലും വെടിയന്മാർ എന്നസംശയം ചെറുപ്പക്കാരിലും കൗമാരപ്രായക്കാരിലും . കള്ളും പെണ്ണുമില്ലാത്ത പെരുനാളുകളോ ഉത്സവങ്ങളോ പൊതുപരിപാടികളോ ഒരിടത്തുമുണ്ടെന്നവനെ പോലെ പലരും വിശ്വസിച്ചിരുന്നില്ല .

അങ്ങനെയൊരു ദിവസം ഗ്രാമമുണർന്നത് ഞടുക്കുന്ന രണ്ടു വാർത്തകൾ കെട്ടായിരുന്നു . തേലാപ്പള്ളിൽ ചാക്കോ വെട്ടികൊലപ്പെട്ടുവെന്നും അന്നേദിവസം തന്നെ വട്ടക്കായലിൽ വെടിമരുന്നിനു തീപിടിച്ചു വിശുദ്ധ സെബസ്ത്യാനോസിന്റെ കഴുന്നും കൊണ്ട് പോയ വള്ളത്തിലുണ്ടായിരുന്ന സാമുവേൽ മരിച്ചെന്നും .
വെട്ടികൊലപ്പെടുത്തപ്പെട്ട ചാക്കോയെ കൊന്നത് ചാക്കോയുടെ അവിവിഹിത ബന്ധത്തിലെ പെണ്ണിന്റെ സഹോദരന്മാരാണെണെങ്കിൽ സാമുവലിന്റെ മരണകാരണം , വെടിമരുന്നിനു തീപ്പിടിച്ചതുമൂലമെന്നും .

തെലാപ്പള്ളി ചാക്കോയുടെ മൃതശരീരം കാണാൻ അവനും പോയിരുന്നു . പോസ്റ്റുമോർട്ടം കഴിഞ്ഞ ചാക്കോയുടെ സ്വയമേ തടിച്ച ശരീരം ഒന്നുകൂടി തടിച്ചു വീർത്തിരുന്നു . കൊല്ലപ്പെടുമെന്നറിയാമായിരുന്നിട്ടും ആലപ്പുഴയിലെ ലോഡ്ജിൽ പരസ്ത്രീബന്ധത്തിനു പോയ ചാക്കോയെ നയിച്ചത് മൃഗതുല്യമായ ഒടുങ്ങാത്ത കാമവും .
അവനെ അത്ഭുതപെടുത്തിയിരുന്നില്ല ഇതൊന്നും . അമ്മാളുക്കുട്ടിക്കൊലക്കേസും സമാനമായ സംഭവങ്ങളും നാട്ടിലുടനീളം .
നേരത്തെ സൂചിപ്പിച്ചതു പോലെ വിമോചനസമരം തുറന്നുവിട്ട കുപ്പിയിലെ ഭൂതങ്ങളിൽ ഒന്ന് , സ്ത്രീപുരുഷ ബന്ധത്തിലെ ചുഷണങ്ങളായിരുന്നു . കിട്ടാത്തത് പിടിച്ചുവാങ്ങിക്കാനും ,” ഗോഡ് ഓഫ് സ്മാൾ തിങ്‌സിൽ “ നോവലിസ്റ്റ് പറയുന്നതുപോലെ അന്യന്റെ പറമ്പിൽ തൂറാനുമുള്ള പുരുഷന്റെ അടങ്ങാത്ത ആഗ്രഹവും .

( തുടരും )

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ