ചിക്കാഗോ :ജോസ് കെ മാണി എം പി കേരളാ എക്സ് പ്രസ് ഓഫിസ് സന്ദർശിച്ചു .ചീഫ് എഡിറ്റർ കെ.എം ഈപ്പൻ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു .എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലി ,മാനേജിംഗ് എഡിറ്റർ ഡോ.ടൈറ്റസ് ഈപ്പൻ ,പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര ,ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുമിനി അസ്സോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു .കഴിഞ്ഞ മുപ്പത് വർഷക്കാലമായി ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ് പ്രസിന്റെ അണിയറ പ്രവർത്തകരെ ജോസ്.കെ.മാണി അഭിനന്ദിച്ചു .