ഇടതുപക്ഷം നയിക്കും; രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാര്‍ട്ടികള്‍ രാജ്യം ഭരിക്കുമെന്ന് ജോസ് കെ മാണി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 January 2022

ഇടതുപക്ഷം നയിക്കും; രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാര്‍ട്ടികള്‍ രാജ്യം ഭരിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം :രണ്ടു വര്‍ഷത്തിനു ശേഷം രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ അധികാരത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡല്‍ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്. നാലു പതിറ്റാണ്ടിന് ശേഷം കേരളത്തില്‍ തുടര്‍ ഭരണം കിട്ടിയെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല. കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാന്‍ കഴിയില്ല. മോദി സര്‍ക്കാരിന് മുന്നില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കേന്ദ്രം നടത്തുന്നത് ബുള്‍ഡോസര്‍ ഭരണമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം പിടിമുറുക്കുന്നു. കൃഷി ഒരു സംസ്ഥാന വിഷയമാണ്. എന്നാല്‍ കേന്ദ്രം കാര്‍ഷിക മേഖലയില്‍ തെറ്റായ നിയമനിര്‍മ്മാണങ്ങള്‍ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.