എവെരി ഗവർണ്ണർ ഹാസ് എ ഡേ (ജോസ് കാടാപുറം)

sponsored advertisements

sponsored advertisements

sponsored advertisements

30 August 2022

എവെരി ഗവർണ്ണർ ഹാസ് എ ഡേ (ജോസ് കാടാപുറം)

ങ്ങനെയും ഒരു ഗവർണർ കേരള മണ്ണിൽ ആദ്യമാണ് ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്നു അരുതായ്മകൾ ആവർത്തിച്ച് ചെയ്യുകയാണ് കേരളത്തിന്റെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ .നിയമസഭാ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ പദവിയിലിരിക്കുന്ന ഗവർണർ , തനിക്കു തൊട്ടു താഴെ സർവകലാശാലയുടെ ഭരണത്തലവനായി പ്രവർത്തിക്കുന്ന വൈസ് ചാന്സലറെയാണ് ക്രിമിനൽ എന്ന് വിളിച്ചത് 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ പ്രതിഷേതിന്റെ പേരിലാണ് വൈസ്‌ചാൻസിലർ ഗോപിനാഥ രവിന്ദ്രീനെ ഗവർണർ അക്രമിയും ക്രിമിനലായി ചിത്രികരിച്ചതു …
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ആളിപ്പടരുന്ന നേരത്തു ചരിത്ര കോൺഗ്രസ് മീറ്റിങ് വേളയിൽ ഉത്ഘാടകനായ ഗവർണർ പൗരത്വ ഭേദഗതി ബില്ലിനെ ന്യായികരിച്ചു അനവസരത്തിൽ സംസാരിച്ചപ്പോൾ പ്രശസ്ത ചരിത്രകാരൻ പ്രൊഫ്. ഇർഫാൻ ഹബീബ് എഴുന്നേറ്റു വിയോജിപ്പ് അറിയിച്ചു ..വൃദ്ധനായ പ്രൊഫ്. ഇർഫാൻ ഹബീബ് ഒരു മതേതര വാദി ആയതുകൊണ്ട് വിയോചിപ്പ്‌ അറിയിക്കുകയാണ് ഉണ്ടായതു .. ഇതിനെയാണ് ഗവർണർ അക്രമം എന്നൊക്കെ പറയുന്നത് …ഗവർണറുടെ വിദ്വേഷ പ്രസംഗം കേട്ട് പ്രായാധിക്യം കൊണ്ട് അവശനായ പ്രൊഫ ഇർഫാൻ മുഹമ്മദ് എഴുനേറ്റു നിന്ന് എന്നത് ശരിയാണ് അതിനപ്പുറം എന്ത് അക്രമം കാണിച്ചെന്നാണ് ഗവർണർ പറയുന്നത് ..ഭരണമായാലും ഭരണഘടന ആയാലും കേന്ദ്ര ഭരണകഷിയുടെ വഴിയിൽ ചലിക്കണം ,വിദ്വേഷം വളർത്തിയും പണമിറക്കിയും ഭരണം പിടിക്കുക അത് നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവര്ണമാർ അമിതാധികാരവാഴ്‌ച നടപ്പാക്കുക ഇതിന്റെ ഭാഗമാണ് കേരളം ഗവർണറുടെ നടപടി കൾ അത്രയും .

കേരള ഗവർണറുടെ നാൾവഴികൾ :
ജെയിൻ ഹവാല കേസ് എന്ന് നിങ്ങ കേട്ടിട്ടുണ്ടോ??? കള്ളപ്പണവും രാജ്യദ്രോഹവും ഇടകലർന്ന കുപ്രസിദ്ധമായ ജെയിൻ ഹവാലക്കേസിൽ 34-ആം പ്രതിയുടെ പേരാണ് ഡോ. ആരിഫ് മുഹമ്മദ്‌ ഖാൻ…. കേസിൽ പ്രതി ചേർക്കപ്പെടുന്ന സമയത്ത് അയാൾ ബി എസ് പി എം പിയായിരുന്നു…. ഫ്രഞ്ച് കമ്പനിയായ എൽസ്തോമിന് കരാർ നൽകുന്നതിന് ഇടനിലക്കാരായ ജെയിൻ സഹോദരൻമാരിൽ നിന്ന് 6.5 കൊടി ഹവാല പണം കൈപറ്റി എന്നാണ് ആരിഫ് മുഫമ്മദ് ഖാനെതിരെയുള്ള ആരോപണം. (രാജ്യം ഇന്ത്യയായതുകൊണ്ടും ഉൾപ്പെട്ടത് വൻതലകളായതുകൊണ്ടും ഹവാല കേസ് ആവിയായിപ്പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ…) ഭരണം മാറുമ്പോൾ അപ്പൻ മാറി ജനിക്കുന്നതുപോലെ പിന്നീടയാൾ പല രാഷ്ട്രീയ പാർട്ടികളും മാറി മാറി ഭാഗ്യപരീക്ഷണം നടത്തി…. അവസാനം എല്ലാ അഴിമതി രാഷ്ട്രീയക്കാരുടെയും അവസാനത്തെ അഭയസ്ഥാനമായ ബിജെപി കൂടാരത്തിൽ സ്വഭാവികമായി അഭയം തേടി…. ഇതാണ് കേരളാ ഗവർണ്ണറായി കെട്ടിയെടുക്കപ്പെടാൻ കാരണമായ ആരിഫ് മുഹമ്മദ് ഖാന്റെ അടിസ്ഥാന യോഗ്യത…. … ഈ ഖാന്റെ നിയമനമാണ് ഒറിജിനൽ രാഷ്ട്രീയ നിയമനം…. അല്ല ആശ്രിത നിയമനം…. മോദിയെയും ബിജെപിയെയും സുഖിപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്…. (സ്വാഭാവീകം) ഈ രീതിയിലുള്ള ആശ്രിത റബ്ബർസ്റ്റാമ്പുകൾ കൂറുകാട്ടാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കുഴപ്പങ്ങളുണ്ടാക്കി കിടമത്സരം നടത്തികൊണ്ടിരിക്കുകയാണ്.

ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ )
കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയിലെ ചരിത്ര വിഭാഗം തലവനും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് സിലെ വിസിറ്റിംഗ് ഫാക്കൽറ്റിയുമായി പ്രവർത്തിക്കുകയും സാമ്പത്തിക ചരിത്രകാരൻ എന്ന നിലയിൽ ദേശിയ അന്തർ ദേശിയ തലങ്ങളിൽ ആദരിക്കപ്പെടും ചെയ്യുന്ന പണ്ഡിതനാണ്‌ ഡോ .ഗോപിനാഥ് രവീന്ദ്രൻ .ജെഎൻയുവിൽ നിന്നാണ് അദ്ദേഹം എംഫിലും ഡോക്ടറേറ്റും നേടിയത് ..
രണ്ടുപേരെ കുറിച്ചും പ്രിയപ്പെട്ട വായനക്കാർക്കു ഏകദേശം മനസ്സിലായിക്കാണുമല്ലോ …

ഗവർണറെ വച്ചു കളിക്കാൻ ഒരുങ്ങന്നവരോട് ഇത് കേരളമാണെന്നു ഓർക്കുക ..സംസ്ഥാന സർവകലാശാലയിലെ വിസിമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്നു മാറ്റിക്കൊണ്ട് തമിഴ്‌നാട്‌ നിയമസഭ ഏപ്രിലിൽ ബിൽ പാസാക്കിയിരുന്നു… ബിൽ ജനാധിപത്യവിരുദ്ധമാണെന്ന്‌ ആരോപിച്ച ബിജെപിക്ക്‌ മുഖ്യമന്ത്രി സ്‌റ്റാലിൻ നൽകിയ മറുപടി ശ്രദ്ധേയമാണ്‌. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ വിസിമാരെ നിയമിക്കുന്നത്‌ സംസ്ഥാനസർക്കാരാണ്‌. തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതാണ്‌ സ്ഥിതി’–എന്നായിരുന്നു സ്‌റ്റാലിന്റെ മറുപടി…. ഇവിടെ കോൺഗ്രസ്സും കോഴിക്കാൽ മാപ്രകളും ബിജെപിയുടെയും ഠാക്കൂർ സേനയുടെയും ഒളിസേവകരായി കളം നിറഞ്ഞാടുകയാണ്…. മാധ്യമ വാർത്തകൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കുറേ നിഷ്കുകളെയെങ്കിലും വിഡ്ഢികളാക്കാമല്ലോ എന്നത് മാത്രമാണ് അവർ കരുതുന്നത്…. പക്ഷേ, മാ.പ്രകളേ… കേരളം പഴയ കേരളമല്ല അല്ല, വായനക്കാരൻ/പ്രേക്ഷകർ പഴയ വായനക്കാർ/പ്രേക്ഷകരും അല്ല

ചുരുക്ക ത്തിൽ ചാൻസലർ പദവിയുടെ നിയമസാധ്യതകപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവർണർ മാറിയത് ഉന്നത വിദ്യാഭ്യാസത്തിനു തീരാ കളങ്ക്മായി മാറിയത് ഗവർണർ മനസിലാക്കണമെന്നു മാത്രമല്ല ഉന്നത വിദ്യാഭ്യാ സം ഉടച്ചുവാർത്തു വിജ്ഞാന സമുഹമായി കേരളത്തെ മാറ്റാനുള്ള കേരള സർക്കാരിന്റെ നിശയദാർഢ്യത്തിനു ഇത്തരം സമിപനങ്ങൾ ദോഷമാകുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ കെ ബിന്ദു പറഞ്ഞത് കടമെടുത്തുകൊണ്ടു ഗവർണർ പദവിയുടെ വിലയില്ലാതാക്കരുതു എന്നോർമ്മിപ്പിച്ചും , മർക്കടനെപോലെ നാലഞ്ചു പാർട്ടികളിൽ ചാടിക്കയറി ഒടുവിൽ എത്തിപ്പെട്ട ബി ജെ പി-യിൽ അവർക്ക് വേണ്ടാതായപ്പോൾ കുടിയിരുത്തപ്പെട്ട ആലങ്കാരിക പദവിയിരുന്ന്,ജനങ്ങൾ വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത് ഭരണമേല്പിച്ച ഒരു ജനകീയ സർക്കാരിനെതിരെ രാഷ്ട്രീയ യജമാനന്മാരുടെ കല്പന അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഗവർണ്ണർ ഇവിടെ ആവശ്യമുണ്ടോ എന്ന് ജനം ചിന്തിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
യൂണിവേഴ്സിറ്റിയുടെ ഓട്ടോണമി എന്നു പറയുന്നത് ചാൻസിലറുടെ ഓട്ടോക്രസി അല്ലെന്ന്, കുറഞ്ഞത് ഗവർണ്ണർ മനസ്സിലാക്കിയിരിന്നാൽ നല്ലതു ഗവർണറോട് ഒന്നേ പറയാനുള്ളു കൊസ്‌തേപ്പ് കളിക്കരുത് ,ഇത് കേരളമാണ് !
അടിക്കുറിപ്പ് – കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി എന്ന സിനിമയിലെ വഴിമുടക്കി “കൊസ്‌തേപ്പ്”

 

JOSE KADAAPURAM