ജോസഫൈൻ്റെ മരണം ഉയർത്തിയ ചിന്തകൾ ( ജോസ് കാടാപുറം )

sponsored advertisements

sponsored advertisements

sponsored advertisements

20 April 2022

ജോസഫൈൻ്റെ മരണം ഉയർത്തിയ ചിന്തകൾ ( ജോസ് കാടാപുറം )

ജോസ് കാടാപുറം

ചെറിയ പ്രായത്തിൽ എനിക്ക് കേൾക്കാനിഷ്ടമുള്ള രാഷ്ട്രീയ പ്രസങ്ങളിൽ ഒന്ന് ജോസഫ്യ്ൻന്റെ ആയിരുന്നു
അവർ ഇന്ന് ഓർമയായി പ്രണാമം! ഒരിക്കൽ എറണാകുളം ജില്ലയിൽ എല്ലാ സ്ഥലങ്ങളിലും പ്രസങ്ങിക്കുന്ന ഒരു ഉഗ്രൻ ഇടതു സഹയാത്രിക, കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നു വന്ന്, കോൺഗ്രസ് പ്രവർത്തകയായി, രാഷ്ട്രീയബോധ്യത്തിലെ മാറ്റം കൊണ്ടു ഇടതുപക്ഷക്കാരിയായ ആളാണ് ജോസഫൈൻ. പാർടി പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നോ, വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയോ ഒക്കെ സ്വാഭാവികമായി പാർടിയിലേക്ക് വന്ന ആളല്ല. ഇടതു വിരുദ്ധ സാമൂഹ്യചുറ്റുപാടിൽ ഒഴുക്കിനെതിരെ നീന്തിയാണ് ജോസഫൈൻ സിപിഎം ആയതു . ജോസഫൈൻ രാഷ്ട്രീയപ്രവർത്തകയാവുന്നത് കോൺഗ്രസുകാരി എന്ന നിലയിലാണ്. അടിന്തരാവസ്ഥയുടെ സ്വേച്ഛാധിപത്യമാണ് ജോസഫൈനെ പരിവർത്തനവാദി കോൺഗ്രസിലെത്തിക്കുന്നത്. എന്നാൽ പരിവർത്തനവാദിയുടെ പുറംപൂച്ച് കോൺഗ്രസിൻറെ സ്വേച്ഛാധിപത്യത്തെ എതിർക്കാൻ സഹായകരമാവുന്നില്ല എന്ന് തിരിച്ചറിഞ്ഞ ജോസഫൈൻ സിപിഐഎമ്മിനോട് അടുക്കുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഐഎം എടുത്ത ശരിയായ രാഷ്ട്രീയനിലപാടാണ് ജോസഫൈനെപ്പോലെ സ്വതന്ത്രചിന്തയുള്ള ഒരു യുവതിയെ അന്ന് പാർടിയിലേക്കടുപ്പിച്ചത്. മാർക്സിസം- ലെനിനിസം വായിച്ചു പഠിച്ച്, യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും സംഘടനകളിൽ പ്രവർത്തിച്ച് പാർടി കേന്ദ്ര കമ്മിറ്റി അംഗം വരെയായ ജോസഫൈൻ ഈ വായനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഉരുക്കിവാർത്ത ഒരു ഇടതു പക്ഷക്കാരിയായിത്തീർന്നു .പാർലമെൻററി രാഷ്ട്രീയത്തിൻറെ ശീതളച്ഛായ തേടിയുള്ള യാത്രയായിരുന്നില്ല ജോസഫൈൻറേത്. സമുദായസമവാക്യങ്ങൾക്കും ധനികരുടെ പിന്തുണയ്ക്കും പോയിനിന്ന് തെരഞ്ഞെടുപ്പ് ജയത്തിൽ കണ്ണുവച്ച രാഷ്ട്രീയം ആയിരുന്നെങ്കിൽ ജോസഫൈന് കോൺഗ്രസിൽ തന്നെ നില്ക്കാമായിരുന്നു. അങ്കമാലിയിലോ മട്ടാഞ്ചേരിയിലോ വൈപ്പിനിലോ ചാലക്കുടിയിലോ എറണാകുളത്തോ നിന്ന് തെരഞ്ഞെടുപ്പിൽ ജയിക്കുകയും ആവാമായിരുന്നു. ചിലപ്പോൾ കേരള, കേന്ദ്ര മന്ത്രി ഒക്കെ ആവാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥാ വിരുദ്ധരായിരുന്ന പല കോൺഗ്രസ് നേതാക്കളും പില്ക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പ്രിയപ്പെട്ട അനുയായികളായി മാറിയ കൂട്ടത്തിൽ ജോസഫൈനും സ്ഥാനമുണ്ടാകുമായിരുന്നു. അതൊന്നുമല്ല, തൊഴിലാളിവർഗരാഷ്ട്രീയം മാത്രമേ ഈ സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമാവൂ എന്ന ഉത്തമബോധ്യമാണ് ജോസഫൈനിലെ രാഷ്ട്രീയക്കാരിയെ നയിച്ചത്.
. പഴയകാല എസ് എഫ് ഐ കുട്ടികളുടെ ക്ലാസുകൾ പ്രത്യേയികിച്ചു ജോസെഫൈന്റെ ക്ലാസുകൾ ഇന്ന് കേരളം കാണുന്ന മികച്ച ഇടതു സഹയാത്രികരെ പലരെയും വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു . അവരുടെ ഒക്കെ ജീവിതത്തിൽ പില്ക്കാലത്തെടുത്ത എല്ലാ നിലപാടുകൾക്കും പ്രേരണയായത് ജോസെഫൈന്റെ ക്ലാസുകൾ ആയിരുന്നു … . മൂന്നരപ്പതിറ്റാണ്ടുകാലം മുൻപ് ജോസഫൈൻ എടുത്ത ക്ലാസ്സ് ഇന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഉള്ളവരുടെ തലമുറയിലെ എസ്.എഫ്.ഐക്കാർക്ക് പകർന്ന ദിശാബോധത്തെ കുറിച്ച്എഴുതിയത് ലേഖകൻ എവിടെയോ വായിച്ചതു ഓർക്കുന്നു . ഏതായാലും ജോസഫൈന്റെ ക്ലാസുകൾ ചോരയും കണ്ണീരും പുരണ്ട വഴികളെ കുറിച്ച് വാഗ്മയ ചിത്രം വരച്ച് ഒരു കൂട്ടം പെൺകുട്ടികളെ, അവരുടെ ജീവിതങ്ങളെ, പോരാട്ടങ്ങളെ രൂപപ്പെടുത്തിയത് എന്ന് പറയുന്നതിൽ തെറ്റില്ല
ഇന്ന് ജോസഫ്യ്ൻന്റെ മരണം ഉയർത്തിയ ചിന്തകളാണ് ഈ കുറിപ്പിന് ആധാരം
‘മൃതശരീരത്തെ ദഹിപ്പിക്കുകയാണോ മറവു ചെയ്യുകയാണോ നല്ലത്?’ – എന്ന ചോദ്യത്തിന് മറുപടിയായി മരിച്ചാല്‍ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. മരിച്ചാൽ നിങ്ങളുടെ മൃതശരീരം വൈദ്യപഠനത്തിന് നല്‍കാനാണ് ശാസ്ത്രം അഭ്യര്‍ത്ഥിക്കുന്നത്. മരണത്തോടുള്ള മനുഷ്യരുടെ സമീപനങ്ങൾ വ്യത്യസ്തമായിരിക്കും. ജീവിച്ചിരിക്കുമ്പോൾ ജാതിമതരഹിതരായി ജീവിച്ച പലരും മരിക്കുമ്പോള്‍ സ്വജാതിയില്‍ത്തന്നെ മരിക്കുന്നതും സമുദായറീത്തുകൾ നെഞ്ചിൽ ചുമന്ന് കിടക്കുന്നതും സ്വര്‍ഗപ്രാപ്തിക്കോ മോക്ഷത്തിനോ വേണ്ടി സമുദായശ്മശാനത്തില്‍ തന്നെ അടക്കപ്പെടുന്നതുമായ കാഴ്ചകൾ ചുറ്റും സുലഭമാണ്. അതിന് മരിച്ചവരെ പഴിച്ചിട്ട് കാര്യവുമില്ല. എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്.അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച ‘വർഗമുദ്ര’ ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തൻ്റെ മൃതശരീരത്തിൻ്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന പേപ്പറിൽ ഒപ്പുവെച്ചാണ് തൻ്റെ ഇച്ഛാശക്തി അവർ തെളിയിക്കുന്നത്.ആ വിട്ടുകൊടുക്കൽ സാംസ്കാരികമായ ഒരാവിഷ്കാരം കൂടിയാണ് ..അന്തസ്സുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാൾ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്. താൻ കൊന്ന മനുഷ്യരുടെ തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കിക്കളിക്കുന്ന ഹിറ്റ്ലറിൻ്റെ മനോഗതിക്കാർക്കത് മനസ്സിലാകണമെന്നില്ല. മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. സാമൂഹ്യവളർച്ചയുടെ ഒരു വികസിതഘട്ടം വിദൂരഭാവിയിലെങ്കിലും അവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിർവാഹമുള്ളൂ..

വര്ഷങ്ങളോളും ഇന്ത്യ ഭരിച്ച പാർട്ടിയുടെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുടെ ‘ഭാഷാപരമായ ഉന്നതി ‘ അവർക്കുണ്ടാകില്ല. അത് പോലെ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ രാജ്യ സഭാമെമ്പറുടെ”മ ” പ്രസംഗകളും ഇന്ത്യയുടെ നട്ടെല്ലായ കൃഷിക്കാരുടെ തന്തക്കു വിളിക്കുന്ന ചാണക സംസ്കാരമല്ല അവരുടേത് ,ഈ പ്രമാണിമാരൊന്നും ചാനെലിൽ കൊട്ട് ഇട്ടിരിക്കുന്ന പുങ്കുവന്മാരുടെ ഇരയാകില്ല അവർക്കു അധികാരവും പണവും ഉണ്ട് ജോസഫൈന്റെ വാക്കുകൾ പിഴച്ചാൽ വാർത്തയാകുന്നത് എന്തെന്ന് നാട്ടുകാർക്ക് അറിയാം, .അതൊക്കെ സ്വർണ കള്ളക്കടത്തു കേസിൽ ചാനൽ പ്രമാണിമാരുടെ കളി നമ്മൾ കണ്ടതാണ് എന്തല്ലാം എന്തല്ലാം നുണകളാണ് കേരളത്തിലെ മാധ്യ്മ കുലപതികൾ ചർച്ച ചെയ്തു കേരളത്തിലെ രാഷ്ട്രീയ ഇടങ്ങളെ മലീമസമാക്കിയത് ,പ്രിയപ്പെട്ട കോഴിക്കാൽ ചങ്ങാതിമാരേ…

നിങ്ങളിങ്ങനെത്തന്നെ തുടരുക…അസത്യം വിറ്റ് അർമാദിച്ചുകൊള്ളുക.

നിങ്ങളുടെ കള്ളങ്ങൾ ഞങ്ങളുടെ മേൽ കൊള്ളുന്നേയില്ലെന്നറിയുക.

ആളുകളോട് സത്യം പറയാൻ ഞങ്ങളൊക്കെ ഇവിടെയൊക്കെത്തന്നെ കാണും. ഉള്ളത് കേട്ടാൽ നന്നായി മനസ്സിലാവുന്നവരാണ് മലയാളികൾ. ..ഇവിടെ ജോസഫൈൻ അടിമുടി പാർട്ടിക്കാരിയായിരുന്നു. ഭാഷാപരമായ പിഴവുകൾക്ക് പാർട്ടിയുടെ നിശിതവിമർശനം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും അവർ ഒരു വാക്കുകൊണ്ടു പോലും പാർട്ടിയെ തള്ളിപ്പറയാതെ, തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ച് രാജിവെച്ചിറങ്ങാനുള്ള മാന്യത കാട്ടി. പീഡനക്കേസിൽ അകത്താകേണ്ട നേതാക്കൾ നയിക്കുന്ന പാർട്ടിയായിരുന്നില്ല അവരുടേത്.പെണ്ണുങ്ങളെ പാർലമെൻറിലേക്കയക്കുന്നതെന്തിന്?അടുക്കളയിലിരുന്നാപ്പോരേ എന്നതായിരുന്നില്ല അവരുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം.മരണാനന്തരം അനുസ്മരണങ്ങളിൽ മാത്രമൊതുങ്ങി പുഴുവരിച്ച് ചാകാൻ സ്വന്തം ശരീരം വിട്ടുകൊടുക്കാതെ മൃതദേഹങ്ങൾക്കു പോലും സാമൂഹികധർമ്മം നിർവഹിക്കാനാകുമെന്ന് തെളിയിച്ചാണ് അവർ കടന്നു പോയത്,,,, ആദരാഞ്ജലികൾ

ജോസ് കാടാപുറം