കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാൻ താൽപര്യമറിയിച്ച്‌ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 February 2023

കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാൻ താൽപര്യമറിയിച്ച്‌ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്

ജോസ് കാടാപുറം
കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാൻ താൽപര്യമറിയിച്ച്‌ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആരോഗ്യടൂറിസം, ഐടി. മുതലായ മേഖലകളിൽ സഹകരണമാകാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ന്യൂയോർക്കിലെ ഐടി. കമ്പനികൾക്ക് കേരളത്തിൽ നിക്ഷേപിക്കാൻ അവസരമൊരുക്കാമെന്ന് കെവിൻ തോമസ് പറഞ്ഞു. പ്രധാന ഐടി കമ്പനികളുമായി അക്കാര്യം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, നോർക്ക സിഇഒ. ഹരികൃഷ്ണൻ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എസ് കാർത്തികേയൻ എന്നിവർ പങ്കെടുത്തു.