” യഹോവയെ മുഖാമുഖമായികണ്ട മോശയെപ്പോലെ മറ്റൊരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടായില്ല എന്ന് ബൈബിളിലുണ്ട്. ‘ഞാൻ കണ്ട ഏറ്റവും വലിയ വിശുദ്ധൻ’ എന്ന് എതിർപക്ഷത്തെ തോമസ് പ്രഥമൻ ബാവാ വിശേഷിപ്പിച്ച, മാത്യൂസ് മാർ ബർണബാസിനെപ്പോലെ മറ്റൊരു മെത്രാൻ ഏതെങ്കിലും ക്രൈസ്തവസഭയിൽ ഉണ്ടാകാനുള്ള സാധ്യതയും അതുപോലെതന്നെ ശുഷ്കമാണ്.”
ഡി. ബാബു പോൾ IAS
(10/12/12 മാധ്യമം പത്രം)
ക്രൈസ്തവസഭകളിലെ , മെത്രാനച്ചന്മാരും പുരോഹിതന്മാരും പുണ്യശ്ലോകനായ ബർണബാസ് തിരുമേനിയെപ്പോലെ ഒറ്റ ദിവസം ജീവിച്ചാൽ തീരാവുന്ന വഴക്കെയുള്ളൂ കേരളസഭകളിൽ .
.പക്ഷെ അവർക്കെവിടെ ഇതിനൊക്കെ സമയം . യു ട്യൂബ് വിഡിയോയിടാനും രാഷ്ട്രീയത്തിലിറങ്ങാനും , മീഡിയേറ്റർ ആകാനുമുള്ള വ്യഗ്രതയിൽ എല്ലാം മറക്കുന്നു .
സഭയുടെ വളർച്ചെക്കെന്ന ഭാവേനെ ജൂബിലികളും സ്ഥാനാരോഹണങ്ങളും ആഘോഷങ്ങളും . കാലിത്തൊഴുത്തിൽ , കന്നുകാലികൾക്കൊപ്പം ജനിച്ച തച്ചൻ ഔസേപ്പിന്റെ മകന്റെ ചുരുക്കം ചില പിൻഗാമികൾ ഇന്ന് പദവിയുടെ പിന്പാലെ . മന്ത്രി മന്ദിരങ്ങളിൽ രാഷ്ട്രീയകൂട്ടികൊടുപ്പിനു തയ്യാറാകുന്ന , ഫരിസേയരെപ്പോലും നാണിപ്പിക്കുന്ന അധികാരദുർമോഹികൾ . സ്വർഗത്തിലേക്കുള്ള പടവുകൾ കയറുന്നതിനു പകരം ഇവർ ഭൂമിയിലെ സ്വർഗ്ഗത്തിന്റെ പടവുകൾ കയറാൻ ശ്രേമിക്കുന്നില്ലേ എന്ന സംശയം .
ഭൂമിയിലെ ധനവാകാനും സ്വർഗ്ഗത്തിലെത്തുമ്പോൾ ലാസ്സറാകാനും ഇവർ ആഗ്രഹിക്കുന്നു . ( യശ്ശശരീനായ മക്കാരിയോസ് തിരുമേനി പറഞ്ഞ സൺഡേ സ്കൂൾ വിദ്യാർത്ഥിയുടെ കഥയിൽ നിന്നു കടമെടുത്തത് )
ബാബേൽ ഗോപുരങ്ങൾ പണിയാനും 95 ശതമാനം ക്രൈസ്‌തവരുള്ള വടക്കേ അമേരിക്കയിലും യൂറോപ്പിലുമൊക്കെ രൂപതകൾ കെട്ടിപ്പടുക്കാനുമേ അവർക്കു സമയമുള്ളൂ .
97 ശതമാനം അക്രൈസ്‌തവരുള്ള ഇന്ത്യയിൽ പ്രവർത്തിക്കാതെ ൦.3 ശതമാനം ഇന്ത്യക്കാരായ സുറിയാനി ക്രിസ്ത്യാനികൾ ഉള്ള വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ബിസിനസ്സ് ക്ലാസ്സ് പ്ലെയിൻ യാത്ര ചെയ്തു വലയുന്ന ശ്രേഷ്ടപിതാക്കന്മാർ .
കാണാതെ പോയ ആടുകളെതേടിയവർ, വലയുന്ന ഇടയന്മാർ തുറന്നിട്ട വാതിലിലൂടെ ഓടി രക്ഷപെടുന്ന മറ്റു കുഞ്ഞാടുകളെ മറക്കുന്നുവോ എന്ന സംശയം .
ഇവരുടെ ഇടയിൽ ചെന്നാക്കളെപോലെ കുറെ നേതാക്കന്മാരും ന്യായാധിപന്മാരും .
ഇപ്പോഴൊരു നേതാവ് ഏഷ്യാനെറ്റിൽ പറയുന്നു ” പിതാവ് ബസിലിക്ക ഇടിച്ചു നിരത്താൻ വരുന്നു ” . സാമാന്യവിദ്യാഭാസമുള്ള ആരും വിശ്വസിക്കാത്ത ഇത്തരം നുണകൾ ?
ഇതിനെതിരായി മറ്റൊരു നേതാവ് ഗർജിക്കുന്നു , ഭൽസിക്കുന്നു ടെലിവിഷൻ കൌണ്ടർ പോയിന്റിലൂടെ .
ഊശാൻ താടിയും വെപ്പ് തലമുടിയും വച്ച് അരമന കയറിയിറങ്ങുന്ന ഇവർ പലപ്പോഴും മനസ്സിലാക്കുന്നില്ല , അംഗീകാരവും ശ്രദ്ധയും സ്വന്തം വീടുകളിൽ ലഭിക്കാത്ത ഇവരുടെ ഭാര്യമാരും മക്കളും എവിടെയൊക്കെയാണ് പലപ്പോഴുമെന്നു ?
അപ്പന്റെ കസേരയിൽ മറ്റൊരുവൻ കയറിയിരിക്കാതിരിക്കട്ടെ . താനിരിക്കേണ്ട കസേരയിൽ താനിരുന്നില്ലെങ്കിൽ നായ കയറികിടക്കുമെന്ന പഴംചൊല്ല് കേട്ടിട്ടില്ലേ ?
ന്യൂസ് അവതാരകർ പലപ്പോഴും പറയുന്ന ഒരു വാചകം ഇന്നൊരു ക്ളീഷേ ” എല്ലാ പള്ളികളെയും രൂപതമന്ദിരങ്ങളെയും ചുറ്റിപ്പറ്റി ഓരോ ഉപജാപകവൃന്ദങ്ങൾ .
ഇവരൊക്കെ എന്താണോ മോഹിക്കുന്നതു ?
ഒരു ഷെവലിയർ പദവിയോ അതോ കുളം കലക്കി മീൻ പിടിക്കുകയോ ?
ഇരട്ടത്താപ്പുനയങ്ങൾ
അമേരിക്കൻ ക്രിസ്ത്യൻ പ്രവാസികളിൽ സിംഹഭാഗവും ഇവിടെത്തെ ഡെമോക്ട്രേറ്റിക് ഭരണകൂടത്തോടൊപ്പമാണ് . കുറേയധികം പ്രവാസികൾ റിപ്പബ്ലിക്കൻ അനുഭാവികളും . ഡെമോക്രാറ്റിക് പാർട്ടി അബോർഷൻ പ്രൊമോട്ട് ചെയുന്നതുകൊണ്ടുമാത്രം , അടുത്തകാലത്തു ഇല്ലിനോയിസ് സ്റ്റേറ്റ് അസ്സെംബ്ലിയിലേക്കു മത്സരിച്ചു ജയിച്ച ഒരു പ്രവാസി മലയാളിക്ക് സ്വന്തം ഇടവകയിൽ ഒരു സ്വീകരണം നല്കാൻ വിസ്സമ്മതം പ്രകടിപ്പിച്ചതായി മനസിലാക്കുന്നു .
ഇതേ ഇടവക , വര്ഷങ്ങള്ക്കു മുൻപേ പ്രശസ്തനായ ഒരു ഗായകനെ , അവിശ്വാസിയായിട്ടു വര്ഷങ്ങളായി ജീവിക്കുന്നത് മറന്ന് , വിശുദ്ധകുർബാന മദ്ധ്യേ പേരുപറഞ്ഞു പ്രശംസിക്കുകയും അമേസിങ് ഗ്രേസ് പാടാൻ അനുവദിക്കുകയും ചെയ്തു .
രാഷ്ട്രിയവും മതവും വെവ്വേറെയാണെന്നു പഠിപ്പിച്ച സാക്ഷാൽ മിശിഹാതമ്പുരാനെ അനുസരിക്കാത്ത കുറേയാളുകൾ ഇതിന്റെ പിന്നിൽ ഉണ്ടാവാം .
ഓഡിറ്റോറിയത്തിലെ വിവാഹസത്ക്കരപരിപാടികളിൽ , ഇത്തരമതസ്ഥരുടെ പാർട്ടികളിലും ഫോറിൻ ലിക്കർ നിരോധിച്ചത് കാരണം കുഞ്ഞാടുകൾ ഇന്ന് സ്വന്തമായി അനവധി പ്രൈവറ്റ് ക്ലബ്ബുകൾ സ്ഥാപിച്ചു . പള്ളിയുടെ പരിപാവനതയിൽ വിശ്വസിക്കുന്ന ലേഖകന് ഇതിന്റെ യുക്തി മനസ്സിലാവുന്നില്ല . അല്പം കള്ളോ ബിയറോ അല്ല മനുഷ്യനെ നശിപ്പിക്കുന്നത് മറിച്ചു ആത്മവഞ്ചനയും , നീതി നിഷേധവും , മാതാപിതാക്കളുടെ തെറ്റായ ജീവിതരീതിയുമൊക്കെയാവാം . ഭാര്യഭത്തൃബന്ധങ്ങളിലെ അപാകതകളും , സാമ്പത്തികത്തകർച്ചയുമൊക്കെ സമൂഹത്തിൽ മദ്യപാനികളെ സൃഷ്ടിച്ചേക്കാം .
വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ ഇത്തരം നിരോധനങ്ങൾ .
രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന ചുരുക്കം ചിലരായിരിക്കാം ഇതിന്റെ പിന്പിൽ .
മറ്റൊരു ക്രിസ്തുമസും അടുത്തെത്തുന്നു
വീണ്ടും നമ്മൾ മറ്റൊരു ക്രിസ്മസ് ആഘോഷത്തിന് വേണ്ടി തയ്യാറെടുക്കുന്നു . കാലിത്തൊഴുത്തിൽ കന്നുകാലികൾക്കൊപ്പം ” ഭൂജാതനായ ഉണ്ണിയേശുവിന്റെ ” ജനനം ആഘോഷിക്കാൻ പുതിയ കാറുകളും , പുതുപുത്തൻ ആടയാഭരണങ്ങളും വാങ്ങി നാം കാത്തിരിക്കുന്നു .
ഗൃഹാതുരത്ത്വമുണർത്തുന്ന ക്രിസ്മസ് ഓർമ്മകൾ
ഓർമയുടെ അവ്യക്തയിൽ നിന്നു കഴിഞ്ഞ 75 കൊല്ലങ്ങളിലെ ആഘോഷങ്ങളെ തപ്പിയെടുക്കാൻ ഒരു ശ്രമം .
കരോൾ പാടാൻ അയല്പക്കങ്ങളിലെ വീടുകളിൽ . ” യേശുദേവൻ ജാതനായി ഭൂജാതനായി ” കരോൾ പാട്ടുകൾ പാടിയും കുസൃതികൾ ഒപ്പിച്ചും അയല്കാരറിയാതെ അവരുടെ പേരക്ക പറിച്ചും നടന്ന നാളുകൾ . പെട്രോമാക്സിന്റെ വെളിച്ചത്തിൽ പൊങ്ങാപാടത്തിന്റെ വരമ്പുകളിലൂടെ , നനഞ്ഞ നെൽചെടികളെ വകഞ്ഞുമാറ്റി നടക്കുമ്പോൾ നാഗ്‌ദമായ പാദങ്ങളിൽ ഉരസുന്ന നെല്ലോലകൾ നൽകുന്ന സുഖമുള്ള നീറ്റലുകൾ .
ഒരുപക്ഷെ വര്ഷങ്ങക്ക് മുൻപ് ഷിക്കാഗോയുടെ സുബേർബുകളിൽ കൂട്ടുകാരുമൊത്തു പാടിയ കരോൾ ഗാനങ്ങളും നൽകിയ സുഖവും സന്തോഷവുമൊക്കെ ഇനി എന്നെങ്കിലും . മനസ്സ് മോഹിച്ചപോകുന്നു ഒരിക്കൽകൂടി പ്രിയപ്പെട്ട കൂട്ടുകാർ കൂടെയുണ്ടായിരുന്നെങ്കിൽ . ഇതിനകം വിട്ടുപോയ ജോയിയും ലാലിയുമൊക്ക നിത്യതയിൽ .
വഴികൾക്കു നീളം കുറയുമ്പോൾ
നടക്കുവാൻ ഇനി വഴികളധികമൊന്നുമില്ല . ആദ്യകാല കുടിയേറ്റമലയാളികൾ ഒന്നൊന്നായി കടന്നുപോയികൊണ്ടിരിക്കുന്നു .
പള്ളിയും പട്ടക്കാരും ഒരു കോറോണക്കാലം വരുത്തിവച്ച നിസ്സംഗ മനോഭാവത്തിൽ നിന്നും ഇനിയും മോചനം നേടിയിട്ടുമില്ല .
ആയിരവും പതിനായിരവും നല്കാൻ ലക്ഷങ്ങൾ മുടക്കി യാത്രചെയ്യുന്നവർ , നമ്മുടെ നേതാക്കന്മാർ ദേശീയ സംഘടനകൾ ഇന്ന് അഞ്ചോളം, മലയാളികൾക്ക് വേണ്ടി ഇന്ന് വടക്കേ അമേരിക്കയിൽ മാത്രം . ചിലതിനൊക്കെ അംഗസംഖ്യ 200 താഴെയെങ്കിൽ ഭാരവാഹികൾ 140 ൽ കുറയാതെയും ശരിയെന്നു ധരിച്ചോളൂ, സാധാരണക്കാർക്ക് നിങ്ങളെ പുച്ഛമാണ് .
ഓണാഘോഷങ്ങളിലും നാഷണൽ കോൺവെൻഷനലുകളിലും , ദേശീയവും പ്രാദേശീയവുമായ തെരഞ്ഞെടുപ്പുകളിലും ഉദ്‌ഘാടനങ്ങളിലും ഒതുങ്ങിപോകുന്ന സംഘടനകൾ .
ആയിരം രൂപയുടെ സംഭാവനകൾ നല്കാൻ ലക്ഷങ്ങൾ യാത്രക്കും മുടക്കി മുതല ചിരിയുമായി നിൽക്കുന്ന നേതാക്കന്മാരും അനുഭാവികളും .
സുനിൽ ടീച്ചറിനോടൊപ്പം
എല്ലാവരും ഇങ്ങനെയെന്നു ഞാൻ പറയില്ല . പത്രങ്ങൾ വായിച്ചാലും സോഷ്യൽ മീഡിയയിലും നാട്ടിൽ സൗജന്യമായി വീട് വച്ച് നൽകുന്ന സംഘടനകളും വ്യക്തികളും ധാരാളം നമുക്ക് ചുറ്റും . മാഡം എം എസ് സുനിലിനോടൊപ്പം പ്രവർത്തിക്കുന്ന ചുരുക്കം ചില മലയാളികൾ ഇന്ന് നൂറിലധികം ഭവനങ്ങൾ സൗജന്യമായി നിർമ്മിച്ച് കൊടുത്തിരിക്കുന്നു . ഒരു പക്ഷെ എല്ലാ ദേശീയ സംഘടനകൾ മൊത്തത്തിൽ നിര്മിച്ചതിനെക്കാളും കൂടുതൽ ഭവനങ്ങൾ .
അജ്ഞാതരായ മനുഷ്യസ്നേഹികൾ
ആരുമറിയാതെ ആരെയും അറിയിക്കാതെ മറ്റുള്ളവർക്കു നന്മയും സഹായവും എത്രയോ ആൾക്കാർ ചെയ്യുന്ന നമ്മുടെ ചുറ്റും . ഇത്ര കൊടുത്തുവെന്നും എത്ര കിട്ടിയെന്നും പുരപ്പുറത്തുനിന്നും വിളിച്ചുകൂവാത്തവർ .
ഏകദേശം എട്ടോളം കാർഡിയാക് മരുന്നുകൾ സ്വന്തമായി വികസിപ്പിച്ചെടുത്തു പേറ്റന്റ് കരസ്ഥമാക്കിയ ആലുവക്കാരൻ ഒരു മുസ്ലിം ഡോക്ടർ കാനഡയിൽ . ലോകത്തെ ഏറ്റവും അറിയപ്പെടുന്ന പ്രമുഖരായ 9 ഹൃദ്രോഗവിദഗ്ധരിലൊരാൾ ഒരു മലയാളി . 2013 മുതൽ 200 മില്യൺ ഡോളറിന്റെ ബിസിനസ് ചെയ്ത , ഒരു പക്ഷെ ഇപ്പോൾ 500 മില്യൺ വരെ വാർഷിക വിറ്റ് വരവുള്ള ഷിക്കാഗോ മലയാളിയുമൊന്നും പുരപ്പുറത്തു കയറികൊക്കരക്കോ കൂവുന്നില്ല .എന്നാൽ മറ്റു ചിലർ അങ്ങനെയല്ല
എന്തിനെയും ഏതിനെയും ഊതി വീർപ്പിക്കാൻ ശ്രേമിക്കുന്നവർ .
എഴുത്തിലായാലും , വാർത്തയിലായാലും ഇവരുപയോഗിക്കുന്ന പദപ്രയോഗങ്ങൾ വായനക്കാരിൽ അവജ്ഞയും അവമതിപ്പുമുണ്ടാക്കുന്നു പലപ്പോഴും .
എല്ലാ സമ്മേളനങ്ങളും ഇവരുടെ ഭാഷയിൽ ” ഉജ്‌ജുവലങ്ങളും , വര്ണശബളങ്ങളും”.
നേതാക്കന്മാർ പലപ്പോഴും ” ഊന്നി പറയുന്നു”.
മറ്റുചില ദേശീയനേതാക്കന്മാർ ” എല്ലാവരും ഒന്നിച്ചുശ്രേമിച്ചാൽ ” പുരോഗതി കൈവരിക്കുമെന്നു പറയുന്ന ക്ളീഷേകൾ യാതൊരു ഉളിപ്പുമില്ലാതെ തട്ടിവിടുന്നു . വായനാശീലവും ഭാവനാരഹിതവുമായ ഇത്തരം പ്രസ്താവനകളും പ്രസംഗങ്ങളും പലപ്പോഴും പലവേദികളിൽ .
400 ൽ താഴെ അംഗബലമുള്ള സംഘടനാ നേതാക്കൾ ” പ്രഖ്യാപിക്കുന്നു അവരുടെ ദേശീയ നയങ്ങൾ , പ്രാദേശീക നേതാക്കൾ , സ്വാഗതകമ്മറ്റിയുടെ പ്രാരംഭ രൂപീകരണ കമ്മറ്റികൾ അങ്ങ് ശ്രീ പത്ഭനാഭന്റെ നഗരിയിൽ .
ഇങ്ങു നാമൊക്കെ അഭിമാനപുളകിതരാകുന്ന നിമിക്ഷങ്ങളെന്നു കരുതുന്നവർക്ക് തെറ്റി .
ശരിയെന്നു ധരിച്ചോളൂ, സാധാരണക്കാർക്ക് നിങ്ങളെ പുച്ഛമാണ് .