ഗെഹീനയിലെ വിലാപങ്ങൾ,സ്‌മൃതികൾ മരിക്കുന്നില്ലിവിടെ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

sponsored advertisements

sponsored advertisements

sponsored advertisements

6 November 2022

ഗെഹീനയിലെ വിലാപങ്ങൾ,സ്‌മൃതികൾ മരിക്കുന്നില്ലിവിടെ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

നെടുമുടിക്കു തിളക്കമായി പൊങ്ങ ഒരു ഗ്രാമീണ കന്യകയെപ്പോലെ മെയ്‌മാസച്ചൂടിൽ തിളങ്ങിനിൽക്കുന്ന കാഴ്ചകാണാനാണ് ഡള്ളാസിൽനിന്നും ഞാനെത്തിയത് .

എത്രകണ്ടാലും കൊതിതീരാത്ത മതിവരാത്ത ഈ സുന്ദരിയെക്കാണാൻ ഇനി വരാനൊത്തില്ലെങ്കിലോ .
പൊങ്ങയും നെടുമുടിയും വട്ടക്കായലും പള്ളാത്തുരുത്തിയും പമ്പയാറുമൊക്കെ മനസ്സിൽ മായാതെ നാല്പത്തിയെട്ടു വർഷങ്ങൾക്കിപ്പുറവും .

പള്ളാത്തുരുത്തിയാറിനു തന്റെ ജീവിതത്തിലുള്ള പ്രസക്തി അല്ലെങ്കിൽ റെലെവൻസ് . തേവരയിലെ പഠനം തീരുന്നതു വരെ മാത്രമേ അതുണ്ടായിരുന്നുള്ളോ . വെറും സംശയമാണ് . ആവശ്യമില്ലാത്ത ഇത്തരം സംശയങ്ങൾ സൃഷ്ട്ടിച്ച
ഗെഹീനകൾ .
ഇവിടെ ആരംഭിച്ചതല്ല അയാളുടെ ഗെഹീനകൾ . ജനിക്കുന്നതിനു മുൻപേ അവന്റെ ഗെഹീനകൾ തീരുമാനിക്കപ്പെട്ടിരുന്നു . അതിലൊരു ഗെഹീന പള്ളാത്തുരുത്തിയാറിൽ പണ്ടൊരിക്കൽ .

കുടുംബത്തിനുണ്ടായിരുന്ന പള്ളാത്തുരുത്തിയിലെ ചിറയും നിലവും അവന്റെ മനസ്സിൽ അന്നും ഇന്നും മരണം വരെ ഉണ്ടായിരിക്കും . എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു . ചിറക്കരുകിലൂടെ ഒഴുകന്ന പള്ളാത്തുരുത്തിയാർ . അവളെന്നും ശാന്തമായി ഒഴുകിയിരുന്നു . ആരെയും ശല്യപ്പെടുത്താതെ പക്ഷെ എല്ലാവക്കും പ്രിയപെട്ടവളായ ഒരമ്മയെപ്പോലെ .

തെക്കോട്ടൊഴുകി ചമ്പക്കുളം വഴി പമ്പയിലേക്കും , തെക്കുപടിഞ്ഞാറോട്ടു മറ്റൊരു ശാഖ കൊല്ലംവഴി പല്ലനയാറ്റിലേക്കും , വടക്കോട്ടു ഒഴുകി വേമ്പനാട്ടുകയേലിലേക്കും .
മറ്റൊരു ത്രിവേണി സംഗമവേദിയായിരുന്നു എന്റെ പ്രിയപ്പെട്ട പള്ളാത്തുരുത്തി ചിറ . എല്ലാ അർത്ഥത്തിലും ഒരു സുന്ദരി പുഴ .

ചിറയുടെയും ആറുകളുടെയും നടുക്കായി ഒരു തുരുത്തു . കൊന്നത്തെങ്ങുകളും മുള്ളൻ കൈതക്കാടുകളും മഞ്ഞ മുളക്കുട്ടങ്ങളും ഒരാൾ പൊക്കത്തിൽ നാടൻ പുല്ലുകളും നിറഞ്ഞ തുരുത്തു അവനെ എന്നും ആകർഷിച്ചിരുന്നു . വല്ലപ്പോഴുമെങ്കിലും അവിടെയൊന്നുപോകണമെന്നും കഠിനമായവനാഗ്രഹിച്ചിരുന്നു .
അന്നൊരുദിവസം ആദ്യവും അവസാനവുമായി അവന്റെ ആഗ്രഹം ഒരു നിമിത്തം പോലെ നടന്നു . ചിറയിലെ തേങ്ങാ ഇടിക്കാൻ വന്ന ഗോപാലൻ അവനെ തുരുത്തിലേക്കു കൊണ്ടുപോയി . പേടിപ്പെടുത്തുന്ന
അമ്ബ്യൻസ് അവിടെമാകെ . നട്ടുച്ചക്കുപോലും വെളിച്ചംകടക്കാൻ മടിക്കുന്നതുപോലെ . പൊന്തക്കാടുകളുടെ അരികെ അവൻ നിന്ന് ഒരു സ്വപ്നടക്കാരെനെപോലെ .

പൊന്തക്കാടിന്റെയുള്ളിൽ നിന്നും അവൾ കടന്നുവന്നു . എണ്ണകറുപ്പുള്ള ഒരു സുന്ദരി . അവളുടെ മേനിയാകെ നനഞ്ഞിരുന്നു . ” പള്ളാത്തുരുത്തിയാറ്റിൽ പണ്ടൊരുത്തമ്പുരാൻ കണ്ടുമോഹിച്ച പെണ്ണ് ” മോഹിച്ച പെണ്ണിന്റെ ശവം പിറ്റേന്നുകാലത്തു ആറ്റിൽ പൊങ്ങിയകഥ കേട്ടിരുന്നവൻ . വിൽബെർ സ്മിത്തിന്റെ ” റോർ ഓഫ് തണ്ടറിലെ ” സിയാണെന്ന കഥാപാത്രമായവൻ മാറി . കൈതമുള്ളുകളുടെ നോവിപ്പിക്കുന്ന സ്പര്ശനങ്ങളോ തൊട്ടാവാടിയുടെ സുഖമുള്ള നൊമ്പരങ്ങളോ അറിയാതെയവർ പരസ്പരമറിഞ്ഞു . ” തമ്പുരാനെ” , ഈ കൊച്ചനെ കൊണ്ടു ഞാൻമടുത്തു ” ഗോപാലന്റെ വിളിയും പരിഭവങ്ങളും കേട്ട് മയക്കത്തിൽ നിന്നുമുണർന്ന അവന്റെ കണ്ണുകൾ തിരഞ്ഞത് എണ്ണകറുപ്പുള്ള നനഞ്ഞ വസ്ത്രങ്ങൾ ധരിച്ച ചെറുപ്പക്കാരിയെ . അവളുടെ കാല്പാടുകൾ തുരുത്തിന്റെ തീരത്തേക്ക് അവൻ കണ്ടു .
ഇനി എത്ര പൊന്തക്കാടുകളും മുള്ളൻ കൈതക്കാടുകളും അവനെ മുറിവേല്പിക്കാൻ . അറിഞ്ഞും അറിയാതെയും അവൻ എത്തിപ്പെടുന്ന ഗെഹീനകൾ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ