രാഷ്ട്രീയത്തിലെ പുതിയ മാനങ്ങൾ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 November 2022

രാഷ്ട്രീയത്തിലെ പുതിയ മാനങ്ങൾ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)


ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ
എബ്രഹാം ലിങ്കൺ , അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രസംഗത്തിൽ കടമെടുത്തു പറഞ്ഞ ” ഗവണ്മെന്റ് ഓഫ് ദി പീപ്പിൾ , ഫോർ ദി പീപ്പിൾ ആൻഡ് ബൈ ദി പീപ്പിൾ ” . ആരും തെറ്റിദ്ധരിക്കേണ്ട ആധുനിക ലോകത്തിൽ രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകിയ , പ്രഷ്യയിലെ ബിസ്മാർക്കായിരിക്കണം ഭരണയന്ത്രങ്ങൾ ആരായിരിക്കണം ആർക്കുവേണ്ടിയായിരിക്കണം തിരിക്കേണ്ടതെന്ന രാഷ്ട്രീയമീമാംസ പ്രായോഗികമാക്കിയത് .

ഇന്ന് കേരളത്തിലെ കോൺഗ്രെസ്സുകാർ ആഗ്രഹിക്കുന്നത് മറിച്ചാണ് . അവരുടെ ഭാഷയിൽ ” ഗവണ്മെന്റ് ഓഫ് ദി കോൺഗ്രസ് , ഫോർ ദി കോൺഗ്രസ് ആൻഡ് ബൈ ദെയർ ഗ്രൂപ്പ് ലീഡർ ”
എന്നാണ് .

ചക്കരക്കുടത്തിൽ കൈയിട്ടു വാരിത്തിന്നാൻ ആഗ്രഹിക്കുന്ന കുറെ നേതാക്കന്മാർ . അവരുടെ ലക്‌ഷ്യം ചക്കരക്കുടം മാത്രമല്ല , തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ തിങ്കളാഴ്ച്ച നോന്പ് മുടക്കാനും റിയൽ എസ്റ്റേറ്റ് വാങ്ങിച്ചു കൂട്ടാനുമൊക്കെ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയനേതാക്കന്മാരും ഇത്തരക്കാരാണെന്നു പറയാൻ ലേഖകൻ മുതിരുന്നില്ല . എന്നാൽ രാഷ്ട്രീയക്കാരിൽ പലരും ബിനാമികൾ വഴി കഴിഞ്ഞ 65 വർഷങ്ങൾക്കുള്ളിൽ വാങ്ങിക്കൂട്ടിയ റിയൽ എസ്റ്റേറ്റ് ശൃംഖല നഗരങ്ങളിലും ഗ്രാമങ്ങളിലും വളർന്നു പന്തലിച്ചിരിക്കുന്നു .
ഇടതു പക്ഷവും ഒരുപക്ഷെ ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല .
പിറകിലായി , വിഴുപ്പ് ചുമക്കുന്ന പൊതുജനമെന്ന കഴുത മാത്രം .
ഇത്രയുമൊക്കെ എഴുതിയത് ശ്രീ ശശി തരൂരിനോട് കോൺഗ്രസിലെ ചില നേതാക്കൾ പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും അസഹീഷ്ണതയും അതിരുകടക്കുന്നത് മാധ്യമവാർത്തകളിൽ നിന്നും മനസ്സിലാക്കിയത് കൊണ്ടുമാത്രം .

ശക്തനായ , പൊതുസമൂഹത്തിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ സ്വീകാര്യനായ ഒരു നേതാവിന്റെ അഭാവമാണ് ഇന്ന് കോൺഗ്രസ് നേരിടുന്നതെങ്കിൽ , ഉത്തരം ലളിതമാണ് . ശശിതരൂരിന്റെ നേതൃത്വത്തെ അംഗീകരിച്ചു ഇപ്പോളുള്ള സുധാകര സതീഷ് ചെന്നിത്തല പ്രഭുതികൾ ഒപ്പം നിൽക്കുക .
ദേശിയ തലത്തിൽ മോദിജിയെ നേരിടുവാൻ ശ്രീ ശശി തരൂരിന് മാത്രമേ കഴിയൂ .
, അറിവിലും അരങ്ങിലും വാക്ധോരണിയിലും
തരൂരിനെ മറികടക്കാൻ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും സാധിക്കുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനാവില്ല .
ബൽറാമും , ഷാഫി പറമ്പിലും ശബരീനാഥുമൊക്കെ ഇക്കാര്യത്തിൽ തരൂരിനൊപ്പമെങ്കിൽ , ഒപ്പം നിൽക്കേണ്ട സീനിയർ നേതാക്കളിൽ പലരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ അരുചി അറിഞ്ഞേക്കാം .

എം എ ജോണിനെയും , മാധവനെയും , മറ്റു പ്രാദേശിക നേതാക്കന്മാരെയും ഒതുക്കിയ ചരിത്രം കോൺഗ്രെസ്സിനുണ്ട് . ചെന്നിത്തലയേയും ഉമ്മൻചാണ്ടിയെയും ഒതുക്കി സതീശനും സുധാകരനും നേതൃസ്ഥാനങ്ങളിലെത്തി .

ആർ എസ്എസ്സിനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു ലീഗിനെ പിണക്കിയ സുധാകരൻ മൗനം പാലിച്ചു ജിമ്മിൽ വർക്ഔട് ചെയുമ്പോൾ , സുധിരനെപ്പോലും നിശ്ശബ്ദനാക്കിയ സതീശൻ തരൂരെന്ന അമ്പിളിമാമനെ നോക്കി ഓലിയിടുന്ന ശുനകനെ പോലെ .
തീർന്നില്ലിവിടെ , ഉണ്ണിത്താനും മുരളിയും മറുകണ്ടം ചാടുകയും ചെയ്തു .
ഒരു പക്ഷെ ശ്രീ തരൂരും കോൺഗ്രസിൽ ഒതുക്കപ്പെട്ടേക്കാം . ബി ജെ പി ആഗ്രഹിക്കുന്നതും അതുതന്നെ . വിശ്വ പൗരനായ ശശി തരൂരിന് , ഈ പാലക്കാടൻ നായർക്കു തത്കാലം നഷ്ടപ്പെടാനൊന്നുമില്ല .
സൂക്ഷിക്കുക രാഷ്ട്രീയ കുറുക്കന്മാർ / ചാണക്യന്മാർ ചതി പ്രയോഗത്തിലൂടെ , ഒരു പക്ഷെ സ്ത്രീ വിഷയത്തിൽ ഇദ്ദേഹത്തെ കുടുക്കുവാൻ ശ്രേമിച്ചേക്കാം .
കുണ്ടിയെത്ര കുളവും , കുളമെത്ര കുണ്ടിയും കണ്ടിരിക്കുന്നു . അന്താരാഷ്ട്രഗോദയിൽ പയറ്റിത്തെളിഞ്ഞ തരൂരും കണ്ടിരിക്കുന്നു എത്ര കുളങ്ങളും കുഴികളും .
ന്യൂനപക്ഷങ്ങൾ ഇപ്പോൾ ഭുരിപക്ഷത്തിനൊപ്പം , തരൂരിനോടൊപ്പവും .
സൂക്ഷിച്ചാൽ ദുഖിക്കേണ്ടിവരില്ല തരൂരിനും സതീശനുമൊക്കെ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ