ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ
ഫ്യൂണറൽ ഹോം ആളുകളെകൊണ്ട് നിറഞ്ഞിരുന്നു . അകത്തേക്ക് കടക്കാൻ ശ്രെമിക്കുന്നവരും കടത്തിവിടുന്നവരും പുറത്തേക്കിറങ്ങുന്നവരും .
വിലകൂടിയ വാഹനങ്ങളിൽ വന്നവർ , കറുത്ത സ്യൂട്ടും സാരികളും ധരിച്ചവർ . മെഴ്‌സിഡസ് ബെൻസുകൾ , ബിഎം ഡബ്ല്യൂകൾ ടെസ്‌ലകൾ .
മനോഹരമായ കാസ്കേറ്റിൽ അര്മാണി സ്യുട്ടും ധരിച്ചയാൾ കിടന്നു . വിലകൂടിയതും അയാൾക്കേറ്റം പ്രിയപെട്ടതുമായ സ്യൂട്ട് അവൾ അയാളെ ധരിപ്പിച്ചിരുന്നു . ചുവന്ന കർചീഫ് ഭംഗിയായി മടക്കി പോക്കറ്റിൽ തിരുകി വയ്പ്പിക്കാനുമവൾ മറന്നില്ല .
അവന്റെ തലമുടി ട്രിം ചെയ്യിപ്പിച്ചു ഡൈ ചെയ്യിപ്പിച്ച ഭംഗിയായി ഒരുക്കിയിരുന്നു . എന്നുമവൻ പൂശാറുള്ള ഓപ്പിയം പുരട്ടാനുമവൾ മറന്നില്ല .
നിത്യമായ ഉറക്കത്തിലും അയാളുടെ ഗാംഭീര്യം നിറഞ്ഞ മുഖകാന്തി അഭുതപ്പെടുത്തുന്നതായിരുന്നു .
അവന്റെ ആത്മാവ് തനിക്കു ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടന്നവൾക്കറിയാമായിരുന്നു . ഒരു ചെറിയ മൂളൽ കേൾക്കാമായിരുന്നുഅവൾക് .
ധരിച്ചിരുന്ന കറുത്ത സാരി അവളുടെ മനോഹരമായ ആകാരഭംഗി വർധിപ്പിച്ചിരുന്നു ഈ ഒരുദുഖവേളയിലും . കൗമാരപ്രായമെത്തിയ കുട്ടികളുടെ അമ്മയായിട്ടും അവളുടെ ശരീരഭംഗി ഒട്ടും കുറഞ്ഞിരുന്നില്ല .
കാസ്കേറ്റിനു തൊട്ടു മുൻപിലെ നിരയിൽ നിലീനയും കുട്ടികളുമിരുന്നു . അടുത്ത നിരകളിൽ ബന്തുക്കളും . ഒട്ടും അകലെയല്ലാതെ അയാളുമുണ്ടായിരുന്നു , അവൾക്കൊരിക്കലും ഇഷ്ടമില്ലാതിരുന്നിട്ടും .
എല്ലാ കണ്ണുകളും തന്നിലേക്കാണെന്നുമാവൽക്കറിയാമായിരുന്നു .ജീവിച്ചിരുന്നപ്പോൾ അയാളുടെ മനഃപ്രയാസവും അതുതന്നെയായിരുന്നു .
അതീവസുന്ദരിയായ ഭാര്യയെ സംശയിച്ച ഭർത്താവ് .
ഒരു വാശിക്കെന്നപോലെ അയാൾ മോടിപിടിച്ച വസ്ത്രങ്ങൾ ധരിക്കുകയും , വ്യായാമമുറകൾ ചെയ്തു ശരീരഭംഗി സൂക്ഷിക്കുകയും ചെയ്തിരുന്നു . അവൾ മറ്റൊരാളോട് സംസാരിക്കുന്നതും ബഹുമാനത്തോടെ നോക്കുന്നതും അയാളെ ചൊടിപ്പിച്ചിരുന്നു .
അവൾക്കവനെ ഇഷ്ടമായിരുന്നെന്നും . ഇല്ലായ്മയുടെ ചെളികുണ്ടിൽനിന്നും അവളെ പൊക്കിയെടുത്ത രാജകുമാരൻ .
തുടക്കത്തിൽ എല്ലാം നന്നായി . വീക്ക് ഏൻഡ് പാര്ടികളികും ബേസ്‌മെന്റ് പാർട്ടികളിലും ഒരു ട്രോഫി പോലവൾ . അവളോടൊന്നു സംസാരിക്കാനും ഇടപെടാനും മൽസരിച്ചെല്ലാരും . അവനോടു സംസാരിക്കാനാളില്ലതായപ്പോൾ , സെന്റർ ഓഫ് അറ്റെൻഷൻ അവളായപ്പോൾ അവനു സംശയം തുടങ്ങി . തകർച്ചയുടെ തുടക്കം ഇവിടെ നിന്ന് തുടങ്ങി .
ഫ്യൂണറൽ ഹോമിൽ എല്ലാവരും ഉണ്ടായിരുന്നു . അയാളെ സ്നേഹിച്ചവരും , വെറുത്തവരും , സ്നേഹം നടിച്ചവരും , ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്തവരും . എല്ലാവര്ക്കും ഇന്നയാൾ തികഞ്ഞ ദൈവവിശ്വാസിയും മനുഷ്യസ്നേഹിയും . ആ അയാളുടെ കർക്കശ്യസ്വഭാവത്തെയും പരസ്ത്രീബന്ധങ്ങളേയും ഈ ദിവസം എല്ലാവരും മറന്നുകളഞ്ഞു .
അവളുടെ ചുറ്റും അയാളുടെ ആത്മാവുപറന്നുകൊണ്ടിരുന്നു അദൃശ്യനായ ഒരു ഈച്ചയെപോലെ . തന്നെപോലെ അവൾ എന്നെങ്കിലുമൊരിക്കൽ അയാളെയും വഞ്ചിച്ചിരുന്നോ എന്നറിയാൻ .
കഥ അവസാനിക്കുന്നില്ല .
