മെസ്സിയെന്ന കായികപ്രേമികളുടെ മിശിഹാ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


19 December 2022

മെസ്സിയെന്ന കായികപ്രേമികളുടെ മിശിഹാ (ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

ആയിരം ആബ്ബേ ആബ്ബേ , അലർച്ചയുടെ വിളികളെക്കാൾ അയാളുടെ ആകാശത്തേക്ക് നോക്കിയുള്ള കുരിശുവരകൾ എത്രയോ മഹത്തരം .രാവിലെ എഴുന്നേറ്റതുമുതൽ മനസ്സല്പം അസ്വസ്ഥമായിരുന്നു . ഫിഫ വേൾഡ് കപ്പിൽ അർജന്റീന ജയിക്കണമെന്ന ആഗ്രഹം മനസ്സിൽ തീവ്രമായുണ്ടായിരുന്നുവെങ്കിലും ഫ്രാൻസ് തോറ്റാൽ അതും ദുഃഖകരമായിരിക്കും . എംബാപ്പയുടെ ഫ്രഞ്ച് ടീമും അതിലേറെ ഗിരാർഡിന്റെ പ്രതീക്ഷകളും .സഹധർമിണി എന്നത്തേയും പോലെ ഇന്നും സുലൈമാനി ചായയും ടോസ്റ്റും തയ്യാറാക്കിയിരുന്നു.

ദിവസം ആരംഭിക്കുന്നത് വര്ഷങ്ങളായി എന്റെ സുലയ്മായിനി ചായയിലും അവളുടെ കൊളംബിയൻ കോഫി വിത്ത് ക്രീമിലും . ഡാളസിലെ ഇളം തണുപ്പിൽ സുലയ്മാനി നൽകിയ ഉന്മേഷം , ഇന്നത്തെ ദിവസം .

അർജന്റീനയും മെസ്സിയും ജയിക്കണം . പ്രഭാത പ്രാർത്ഥന ചൊല്ലി , ടീവിയിൽ ബിനീഷ് അച്ഛന്റെ കുർബാനയും കണ്ടു കഴിഞ്ഞപ്പോൾ , ഇനി 44 മിനുറ്റുകൂടി കഴിഞ്ഞാൽ ഫോക്സിൽ ഫീഫയുടെ ഫൈനൽ .

കളി ആരംഭിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ പ്രായത്തിലും കൗച്ചിൽ ഇരുന്നാണെങ്കിലും കയ്യും കാലുമൊക്കെ ഇത്രയും അന്തരീക്ഷത്തിലേക്ക് ഉയർത്തി ആവേശത്തിൽ കുലുക്കുവാൻ കഴിയുമെന്ന് . മെസ്സിയുടെ പെനാൽറ്റി കിക്ക് ഫ്രാൻസിന്റെ ഗോൾ പോസ്റ്റിലൂടെ കടന്നുപോയപ്പോൾ എങ്ങനെയോ എന്റെ കൈകൾ തലക്കുമുകളിലേക്കും കാലുകൾ രണ്ടും 45 ഡിഗ്രി ആംഗിളിലും . കിച്ചണിൽ നിന്നും അവളുടെ ചിരികേട്ടിട്ടാണ് ഞാൻ ആ ഉന്മാദ അവസ്ഥയിൽ നിന്നും ഉണർന്നത് . ഈ പ്രായത്തിൽ അയാളുടെ ഇത്തരമൊരു ഉന്മാദാവസ്ഥ ഒരിക്കലും അവൾ പ്രതീക്ഷിച്ചു കാണുകയില്ല .

യോഗ പരിശീനകാലത്തൊരിക്കലും ഇത്തരമൊരു പൊസിഷൻ പഠിച്ചതും ഓര്മയിലില്ല .ഏറ്റവും വിഷമകരമായ കൊറിയൻ തായ്ചി യോഗയിൽ ഡെഡ് ബഗ്ഗ്‌ പൊസിഷൻ , രണ്ടുകാലും രണ്ടുകൈകളും അന്തരീക്ഷത്തിലേക്കു വെർട്ടിക്കൽ ആയുയർത്തി 15 മിനുട്ടോളം കിടന്നപ്പോഴും ചിരിക്കാത്ത സഹധർമിണി ഇന്ന് കുടുകൂടാ ചിരിച്ചപ്പോൾ എന്റെ മനസ്സിലും ചുണ്ടത്തും ചിരിപടർന്നു . വീണ്ടും ഒന്ന് രണ്ടു പ്രാവിശ്യം കൂടി ആ പോസ് അവർത്തിച്ചപ്പോളും കണ്ണുകൾ ടി വി സ്ക്രീനിലും മനസ്സ് മെസ്സിയിലും കിളിയൻ എംബാപ്പയിലും . സന്തോഷം കൊണ്ട് കണ്ണുകളിൽ ചെറിയൊരു നനവ് .

മെസ്സിയെന്ന കളിക്കാരൻ കളിക്കളം മറന്നു കാണികളെ മറന്നു , ഓരോ ഗോൾ അടിക്കുമ്പോഴും ആകാശത്തേക്ക് നോക്കി കുരിശുവരക്കന്നത് കണ്ടപ്പോൾ അറിയാതെ ഞാനും കുരിശുവരച്ചുപോയി .ചേന്നങ്കരി പള്ളിസ്കൂളിന്റെ ഗ്രൗണ്ടിൽ ഞാനും കളിച്ചിരുന്നു പണ്ട് കാൽപന്ത് , കോലത് ജെയിംസും , കോഴിക്കാട്ട്‌ അപ്പച്ചായിയും , സി ഡി കൃഷ്‌ണനുമൊത്തു .

മെസ്സിയെന്ന മിശിഹായുടെ ഈ പ്രർത്ഥന ഏകദേശം 100 മില്യൺ സ്പോർട്സപ്രേമികൾ കണ്ടിട്ടുണ്ടാവണം . ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും ജൈനനും സിഖുകാരനും , ജൂതനും യൂറോപ്യനും ജർമനും റഷ്യക്കാരാനും ചൈനക്കാരനുമൊക്കെ .അരമനകളിലും അന്തപുരങ്ങളിലും എ കെ ജി സെന്ററുകളിലുമൊക്കെ ഇന്നത്തെ സംസാരവിഷയം . എന്നുമിതായിരുന്നെങ്കിൽ ആശിച്ചു പോയി അറിയാതെ .

ആയിരം കരിസ്മാറ്റിക് ധ്യാനപ്രസംഗങ്ങൾക്കോ , മതപ്രഭാഷണക്കാർക്കോ സാധിക്കാത്ത കാര്യം മെസ്സിയുടെ കാല്പന്തുകളിലൂടെ അയാൾക്കിന്നു സാധിച്ചു . നൂറുകോടി ജനഹൃദയങ്ങളിൽ അവരവരുടെ ദൈവങ്ങളുടെ തിരി നാളങ്ങൾ .
സോക്കറിന്റെ സ്പോർട്സ്മാൻഷിപ് , ആഞ്ഞടിച്ചു മുൻപോട്ടു പോകാനും പരാജിതരെ കൈപിടിച്ചുയര്ത്താനുമുള്ള
കളിക്കളങ്ങളിലെ അലിഖിതനിയമങ്ങൾ .
നമ്മുടെ രാഷ്ട്രീയക്കാരും മതമേലധികാരികളും ഒരുപക്ഷെ എല്ലാം മറന്ന നിമിഷങ്ങൾ .
കാത്തിരിക്കാം എംബാപ്പയുടെ തിരിച്ചു വരവിനായി .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ